കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. ബിമാ മൻസിലിൽ ബഷീർ ആണ് മരിച്ചത് 68 വയസ്സായിരുന്നു. പുലർച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബഷീർ നിലത്ത് വീഴുകയായിരുന്നു. പുലർച്ചെയായതിനാൽ റോഡിൽ ആരും ഉണ്ടായിരുന്നില്ല.
ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ചുമട്ടുതൊഴിലാളിയായ ബഷീർ പണിക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
"https://www.facebook.com/Malayalivartha

























