Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

മകളെ മാനഭംഗപ്പെടുത്തുമ്പോൾ പുറത്ത് നിസ്സഹായനായി അച്ഛൻ... ആ ഹിന്ദുക്കൾ എല്ലാം ഇട്ടെറിഞ്ഞ് പാകിസ്ഥാനിൽ നിന്നോടി.. നെഞ്ചു തകർക്കുന്ന സംഭവം.

30 APRIL 2022 01:52 PM IST
മലയാളി വാര്‍ത്ത

കൊടിയ പീഡനത്തിന്റെ, അനുഭവിച്ച പലായനത്തിന്റെ പാഠങ്ങള്‍ വെളിപ്പെടുത്തി കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു സമൂഹം. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഹിന്ദുവായി ജനിച്ചതിനാല്‍ നേരിട്ട ദുരനുഭവങ്ങള്‍ ഹിന്ദുമഹാ സമ്മേളനത്തില്‍ പങ്കുവെച്ചാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്തെത്തിയവര്‍ വെളിപ്പെടുത്തുന്നത്.

എല്ലാം ഇട്ടെറിഞ്ഞാണ് ഇന്ത്യയിലേക്ക് ഓടിപ്പോന്നത്. ഇല്ലെങ്കില്‍ അവര്‍ നിർബന്ധമായി മതം മാറ്റും. കൂലി നല്‍കാതെ അടിമയെപ്പോലെ പണിയെടുപ്പിക്കും. എതിര്‍ത്താല്‍ അവരുടെ സ്വകാര്യ ജയിലുകളിലാക്കി ക്രൂരമായി ദ്രോഹിക്കും. ഭൂരാലാല്‍, ജയ് അഹൂജ, ചെയ്ദം കുമാര്‍ ശര്‍മ എന്നീ പാകിസ്ഥാനി ഹിന്ദുക്കളാണ് നടുക്കുന്ന വിവരങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുണ്ടെങ്കില്‍ തട്ടിക്കൊണ്ടു പോകും. അവള്‍ ഋതുമതിയാണെന്ന് അവര്‍ വ്യാജരേഖയുണ്ടാക്കും. ശരിയ നിയമം ശരിവയ്ക്കുന്ന കോടതിക്കും നിയമപാലന സംവിധാനങ്ങള്‍ക്കു മുമ്പില്‍ മറ്റൊരു നീതിയ്ക്കും വിലയില്ലത്ത അവസ്ഥസയാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനില്‍ നേരിടുന്നത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പീഡനത്തിന്റെ, പലായനത്തിന്റെ പാക് പാഠങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകായായിരുന്നു ഇവര്‍.

അപ്പോഴാണ് പാക്കിസ്താനിലെ ഇത്തരം ക്രൂരകൃത്യങ്ങളെ പറ്റി തുറന്ന് പറയുന്നത്. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയാന്‍ കേരളത്തിലെത്തിയ, മുസ്ലിം ഭൂരിപക്ഷ പാകിസ്ഥാനിലെ ഹിന്ദുവാണ് ഭീല്‍ വംശജനായ ഭൂരാലാല്‍. തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദുമഹാസമ്മേളത്തില്‍ കോണ്‍ക്ലേവില്‍ പാക് ഹിന്ദുക്കളുടെ പ്രതിനിധികളില്‍ ഒരാള്‍.

അവിടെയുള്ള സ്ഥലവും വീടുമൊന്നും വില്‍ക്കാനായില്ല. ആരും വാങ്ങില്ല. ഓരോരുത്തരായി രാജ്യം വിട്ടാല്‍ അവര്‍ക്ക് അതെല്ലാം സ്വന്തമാക്കാമല്ലോ. നിങ്ങള്‍ കേട്ടതിനുമപ്പുറമാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷ പീഡനങ്ങള്‍. അഭയം തേടാന്‍ ഞങ്ങള്‍ക്ക് ഇന്ത്യയേയുള്ളൂ. ഇന്ത്യയില്‍ ജനിച്ച നിങ്ങളെത്ര ഭാഗ്യവാന്മാരെന്നൊക്കെ പറയുമ്പോഴും പിറന്ന മണ്ണ് ഉപേക്ഷിച്ചതിന്റെ വേദനയുണ്ട് ഭൂരാലാലിന്റെ ഓരോ വാക്കിലും.

അംഗബലം 24 ശതമാനത്തില്‍ ഒരു ശതനമാനത്തിലേക്ക് ചുരുങ്ങിപ്പോയ ഒരു ജനതയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാവുമോയെന്ന ചോദ്യത്തിലുമുണ്ട് ദൈന്യത. പാക് ഹൈദരാബാദ് സ്വദേശിയായ ഭൂരാലാല്‍ ഇന്ത്യയിലെത്തിയിട്ട് ഏറെയായിട്ടില്ല. ഭൂരേലാല്‍ ഇപ്പോള്‍ ഭാര്യയ്ക്കും മകനുമൊപ്പം ജയ്പൂരിലാണ് താമസം. അവിടെ ഒരു കട നടത്തുകയാണ്. ബന്ധുക്കള്‍ പലരും ഇപ്പോഴും പാക്കിസ്ഥാനിലാണ്.

കേട്ടതിലേറെയാണ് നേരിട്ടറിഞ്ഞവര്‍ക്ക് ഹൈന്ദവരുടെ ദുരവസ്ഥയെക്കുറിച്ച് പറയാനുള്ളത്. ഹിന്ദു പെണ്‍കുട്ടികളെ നിഷ്‌ക്കരുണം തട്ടിക്കൊണ്ടു പോകുന്നത് പലപ്പോഴും നോക്കി നല്‍ക്കാനേ രക്ഷിതാക്കള്‍ക്ക് കഴിയാറുള്ളൂ. അവരെക്കുറിച്ച് പിന്നെ ഒന്നും അറിയാനാകില്ല. ഇക്കാര്യത്തില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലെന്നാണ് ഭൂരേലാല്‍ പറയുന്നത്. സമ്പത്തുള്ള വീട്ടിലെ പെണ്‍കുട്ടികളെ കൊണ്ടു പോയാല്‍ വിട്ടയയ്ക്കാന്‍ വലിയ തുക ആവശ്യപ്പെടും. പണം കിട്ടിയാലും മോചനമില്ല.

വീടിനകത്ത് മകളെ മാനഭംഗപ്പെടുത്തുമ്പോള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന അച്ഛന്റെ നിസ്സഹായത നിങ്ങള്‍ക്ക് മനസ്സിലാകുമോയെന്ന നെഞ്ചുനീറുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തമില്ലാതെ പോകുന്നു. ഹൈന്ദവരുടേതായ ചിഹ്നങ്ങളൊന്നും പൊതുഇടങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പൊട്ടു തൊടരുത്. കൈകളില്‍ പൂജിച്ച ചരടുകള്‍ കെട്ടരുത്. ദീപാവലിയോ ഹോളിയോ ഒന്നും ആഘോഷിക്കാന്‍ പാടില്ല. ക്ഷേത്രഭൂമിയെല്ലാം കൈയേറിക്കഴിഞ്ഞു.

പേരിനു പോലും പൂജ നടത്താനാവാതെ അനാാഥമായ എത്രയോ ക്ഷേത്രങ്ങളുണ്ട്. അവിടെ ആരാധനയൊക്കെ വിലക്കപ്പെട്ടതാണ്. ബസില്‍ കയറിയാല്‍ കൂടെക്കയറിയ ഉറ്റവരുടെ പേരു ചൊല്ലി വിളിക്കാന്‍ പോലും ഭയമാണ്. ഹിന്ദുനാമ ധാരിയെന്നറിഞ്ഞാല്‍ ബസിൽ നിന്നും ഇറക്കി വിടും. അല്ലെങ്കില്‍ അവർ കൈയേറ്റം ചെയ്യും. മക്കള്‍ക്ക് അച്ഛനമ്മമാര്‍ പേരിടുന്നതു പോലും വളരെ ശ്രദ്ധിച്ചാണ്.

അജ്മല്‍ റാം, ഹക്കിം റാം തുടങ്ങിയ പേരുകളൊക്കെ പാക് ഹിന്ദുക്കളുടെ ഇടയില്‍ പതിവാണ്. പേരിലെ ആദ്യം ഭാഗം ജീവന്‍ രക്ഷയ്ക്ക്. രണ്ടാമത്തേത് ധര്‍മരക്ഷയ്ക്കും. സര്‍ക്കാര്‍ ജോലിയും ഹിന്ദുക്കള്‍ക്ക് നിഷിദ്ധമാണ്. 

ജയ്പൂരിലെ വ്യവസായിയും പാക് ഹിന്ദുക്കളുടെ ക്ഷേമത്തിനും ഇന്ത്യയിൽ അവരുടെ അതിജീവനത്തിനുമായി പ്രവർത്തിക്കുന്ന 'നിമിത്തേകം' എന്ന സംഘടനയുടെ പ്രസിഡന്റാണ് ജയ് അഹൂജ, നിമിത്തേകം ചീഫ് കോർഡിനേറ്ററാണ് ചെയ്ദം കുമാർ ശർമ.

ഇവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. പൊതുസമ്മേളനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മേജർ സുരേന്ദ്ര പൂനിയ, ചെങ്കൽ രാജശേഖരൻ നായർ, രാജേഷ് പിള്ള, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (1 hour ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (2 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (2 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (3 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (5 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (6 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (6 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (7 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (7 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (7 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (7 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (8 hours ago)

Malayali Vartha Recommends