Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

'ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയില്‍ ഇന്ന് പെണ്ണിനെ കണ്ടാല്‍ പണി ഇങ്ങനെ കിട്ടും. സംശയമില്ല. അത് ആയിരത്തില്‍ ഒരാള്‍ക്ക് ആയിരിക്കാം. പക്ഷെ അത് നിങ്ങള്‍ ആവാമല്ലോ! സൊ, അവനവനെ കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ മാത്രം തലയില്‍ വക്കുക. അനാവശ്യ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക...' വൈറലായി കുറിപ്പ്

30 APRIL 2022 02:08 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പീഡനപരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ നിരവധിപേരാണ് പലവിധ പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നത്. എന്നാൽ സംഭവത്തെ മുൻനിർത്തി ആരോപണം പങ്കുവയ്ക്കുകയാണ് ഡോ സൗമ്യ സരിന്‍ എന്ന യുവതി. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തി വീഡിയോ പങ്കുവച്ചതിനെതിരെയാണ് സൗമ്യ സൗരിന്റെ കുറിപ്പ് വ്യക്തമാക്കുന്നത്.

'ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയില്‍ ഇന്ന് പെണ്ണിനെ കണ്ടാല്‍ പണി ഇങ്ങനെ കിട്ടും. സംശയമില്ല. അത് ആയിരത്തില്‍ ഒരാള്‍ക്ക് ആയിരിക്കാം. പക്ഷെ അത് നിങ്ങള്‍ ആവാമല്ലോ! സൊ, അവനവനെ കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ മാത്രം തലയില്‍ വക്കുക. അനാവശ്യ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക...' എന്നും അവർ ഫേസ്ബുക്കിൽ കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

'എല്ലാവര്‍ക്കും മൂന്ന് തരം ജീവിതങ്ങള്‍ ഉണ്ട്. പബ്ലിക് ലൈഫ്, പേര്‍സണല്‍ ലൈഫ്, സീക്രെട് ലൈഫ്.' - മോഹന്‍ ലാലിന്റെ പുതിയ ചിത്രമായ ട്വല്‍ത് മാനിന്റെ ടീസര്‍ വാചകമാണ്.

'നമുക്ക് ജീവിതം ഉണ്ടെന്ന് തന്നെ തോന്നുന്നത് നമ്മെ എല്ലാം മറന്ന് സ്‌നേഹിക്കാന്‍ ഒരാള്‍ ഉണ്ടാകുമ്പോഴാണ്.' ഇത് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്തപ്പോള്‍ വായിച്ച ഒരു വാചകമാണ്...

ഈ രണ്ട് വാചകങ്ങളും ഒറ്റക്ക് ഒറ്റക്ക് എടുത്തു നോക്കിയാല്‍ ഒരു ബന്ധവും തോന്നില്ല. പക്ഷെ ഒരുമിച്ചു വായിച്ചു നോക്കിയാല്‍ നമുക്ക് ചുറ്റും ഇന്ന് നടക്കുന്ന പല സംഭവങ്ങളും ഈ രണ്ട് വാചകങ്ങളെ ചുറ്റിപറ്റി ആണ് നടക്കുന്നതെന്ന് മനസ്സിലാവും. പറഞ്ഞു വരുന്നത് പുതിയ വിജയ് ബാബു വിഷയത്തെ പറ്റി തന്നെ ആണ്...

രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ ചേരി തിരിഞ്ഞു അടിയാണ്. ഒരു വശത്തു പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍. മറുവശത്തു എതിര്‍ഭാഗവും. ഇവര്‍ എല്ലാവരും സെക്ഷന്‍ 375 എന്ന സിനിമ കാണുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. വളരെയധികം സമാനമായ സംഭവമാണ് ആ സിനിമയുടെ പ്ലോട്ട്. ഇവിടെ ആരു ശെരി ആരു തെറ്റ് എന്നതിനേക്കാള്‍ എന്താണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന ചര്‍ച്ച ആണ് വേണ്ടതെന്നു തോന്നുന്നു.

നമുക്ക് ആ രണ്ടാമത്തെ വാചകം ഒന്ന് നോക്കാം. നമ്മളെല്ലാം സ്‌നേഹത്തിനും കരുതലിനും വേണ്ടി ജീവിക്കുന്നവരാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. എത്രയൊക്കെ ശാക്തീകരണം എന്ന് ഉച്ചത്തില്‍ പറഞ്ഞാലും നമ്മളില്‍ അധിക ശതമാനം സ്ത്രീകളും ഈ സ്‌നേഹത്തിലും കരുതലിനും അടിമപ്പെടുന്നവരാണ്.

പ്രത്യേകിച്ച് ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്നു എന്ന അവസ്ഥയില്‍. ദുഷ്ട ലാക്കോടെ വരുന്ന സ്‌നേഹബന്ധങ്ങള്‍ പോലും പലപ്പോഴും അവള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. പ്രണയത്തില്‍ അകപ്പെട്ട സ്ത്രീകളെ പോലെ സാഹസികതയും ധൈര്യവും ആരും കാണിക്കാറുണ്ടെന്നു തോന്നുന്നില്ല. പലപ്പോഴും അത് അന്ധവും അവരെ തന്നെ അപകടത്തില്‍ പെടുത്തുന്നതും ആയാല്‍ പോലും. അവനവനെ കുറിച്ചുള്ള ചിന്ത ആ സമയം സ്ത്രീകള്‍ ഉപേക്ഷിക്കാറുണ്ട്. എല്ലാം ആ ബന്ധം ആയിപോകുന്ന ഒരവസ്ഥ.
എല്ലാ പുരുഷന്മാരും ദുഷ്ടലാക്കോടെ ആണ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതെന്നു ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമില്ല. പക്ഷെ സ്ത്രീകളെ പോലെ അന്ധമാവാറില്ല അവരുടെ സ്‌നേഹം.

ഇത്തരത്തില്‍ സ്‌നേഹത്തിനു വേണ്ടി നടത്തുന്ന തിരച്ചിലുകള്‍ ആണ് നമ്മെ ആദ്യം പറഞ്ഞ ആ സീക്രെട് ലൈഫില്‍ കൊണ്ട് ചെന്നെത്തിക്കുന്നത്. ഇന്ന് നമുക്ക് ചുറ്റും കാണുന്ന നല്ലൊരു ശതമാനം മനുഷ്യരും അത്തരത്തില്‍ ഒരു രഹസ്യജീവിതവുമായി മുന്നോട്ട് പോകുന്നവരാണ്. സെലിബ്രിറ്റികളുടെ പോലെ അവ നാട്ടുകാര്‍ അറിയുന്നില്ലെന്നു മാത്രം.

ഈ ബന്ധവും അത്തരത്തില്‍ ഉള്ള ഒരു ബന്ധം ആയിരുന്നിരിക്കണം. ടോക്‌സിക് ആയ ഒന്ന്...അതുകൊണ്ട് തന്നെ തടഞ്ഞു കൂടായിരുന്നോ ഇറങ്ങി പോന്നുകൂടായിരുന്നോ എന്ന പെണ്കുട്ടിയോടുള്ള ചോദ്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇവിടെ ഇല്ല. കാരണം അധിക പേര്‍ക്കും അതിന് കഴിയില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവര്‍ ആ ആണിന് അടിമപ്പെട്ടിരിക്കും.

സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ക്ക് മാത്രമായി വഴങ്ങിക്കൊടുത്തു പിന്നെ പീഡിപ്പിച്ചേ എന്ന് കരയുന്നു എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. കാരണം അത്തരത്തില്‍ വഴങ്ങി കൊടുക്കുന്നവര്‍ അതിലെ ചതി അറിയാന്‍ കൂടി സാമര്‍ത്യവും കഴിവും ഉള്ളവര്‍ ആയിരിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. പക്ഷെ മാനസികമായി കൂടി അടിമപ്പെടുന്നവര്‍ ആണ് പിന്നീട് ഇത്തരത്തില്‍ തിരിച്ചടിക്കുന്നത്. കാരണം വഞ്ചിക്കപ്പെട്ടു അല്ലെങ്കില്‍ അപമാനിക്കപ്പെട്ടു എന്ന ചിന്ത വരാന്‍ കൂടുതല്‍ സാധ്യത അവര്‍ക്ക് തന്നെ ആണ്.

പിന്നെ ഇപ്പൊ എന്ത് സംഭവിച്ചു എന്നതാണെങ്കില്‍ അത് അവര്‍ക്ക് മാത്രമേ അറിയൂ.. പക്ഷെ സാധ്യതകള്‍ ഇവയാകാം. പൊതുവെ ഒരു ബന്ധം വഷളാകുന്നത് പിരിയേണ്ട സമയം വരുമ്പോഴാണ്. ബന്ധത്തില്‍ ഇരുന്നപ്പോള്‍ കാണിച്ചിരുന്ന ഒരു സ്‌നേഹവും മര്യാദയും പലപ്പോഴും അവിടെ സ്ത്രീകള്‍ക്ക് കിട്ടാറില്ല. വളരെ എളുപ്പത്തില്‍ അവര്‍ തിരസ്‌കരിക്കപ്പെടുന്നു. അതുവരെ ഇല്ലാത്ത ഭാര്യയും അമ്മയും കുട്ടിയും കുടുംബവും സമൂഹവും ഒക്കെ പുരുഷന്‍ അവള്‍ക്ക് മുമ്പില്‍ തന്നെ ഗതികേടായി നിരത്തും. ആണുങ്ങള്‍ക്ക് ഇത്തരം ബന്ധങ്ങളില്‍ നിന്നുള്ള തിരിഞ്ഞു നടപ്പ് സ്വതവേ എളുപ്പമാണ്.

പക്ഷെ പെണ്ണുങ്ങള്‍ക്ക് അങ്ങിനെ അല്ല. അവര്‍ അവിടെ കുടുങ്ങി പോകും. പലപ്പോഴും തകര്‍ന്നു പോകും. ഇത്രയും കാലം താന്‍ വഞ്ചിക്കപെടുകയായിരുന്നു എന്ന ചിന്ത അവരെ പ്രാന്ത് പിടിപ്പിക്കും. പലരും സാവധാനം സമയമെടുത്ത് അതില്‍ നിന്നും കര കയറും. പലരും മുങ്ങിപോകും. ചിലര്‍ പ്രതികരിക്കും. ആ പ്രതികരണങ്ങള്‍ പലവിധമാകും. ഇതൊക്കെ ആണ് ഇന്ന് നാം ചുറ്റും കണ്ട് കൊണ്ടിരിക്കുന്നത്. അപ്പോള്‍ പ്രതികരണം അയാള്‍ക്ക് നേരെ നിയമപരമായി നീങ്ങാന്‍ ആണെങ്കില്‍ അതിനെ തെറ്റ് പറയുന്നതെങ്ങനെ?

 

അതുകൊണ്ട് ഇവിടെ എനിക്ക് ആണുങ്ങളോടും പെണ്ണുങ്ങളോടും പറയാന്‍ ഇത്രയേയുള്ളൂ. നിങ്ങളുടെ സ്വകാര്യ ജീവിതവും രഹസ്യജീവിതവും ഒക്കെ നിങ്ങളുടെ സ്വാതന്ത്യമാണ്. പക്ഷെ അതിന് അതിന്റെതായ റിസ്‌കുകളും ഉണ്ട്. അത് ഉള്‍ക്കൊള്ളുക. ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയില്‍ ഇന്ന് പെണ്ണിനെ കണ്ടാല്‍ പണി ഇങ്ങനെ കിട്ടും. സംശയമില്ല. അത് ആയിരത്തില്‍ ഒരാള്‍ക്ക് ആയിരിക്കാം. പക്ഷെ അത് നിങ്ങള്‍ ആവാമല്ലോ!

സൊ, അവനവനെ കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ മാത്രം തലയില്‍ വക്കുക. അനാവശ്യ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക. ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങി പോരുമ്പോഴും അതുവരെ കാണിച്ച സ്‌നേഹം നിലനിര്‍ത്തുക. പങ്കാളിക്ക് അര്‍ഹിക്കുന്ന മാന്യതയും ബഹുമാനവും നല്‍കുക. ആവശ്യം കഴിയുമ്പോള്‍ സമ്മതം പോലും ചോദിക്കാതെ കൊണ്ട് പോയി കളയാന്‍ പൂച്ച കുട്ടികള്‍ അല്ല പെണ്ണുങ്ങള്‍... പണി കിട്ടിയിരിക്കും!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (19 minutes ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (29 minutes ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (41 minutes ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (53 minutes ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കാനൊരുങ്ങുന്നു...  (1 hour ago)

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (2 hours ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (2 hours ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (2 hours ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (4 hours ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (4 hours ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (4 hours ago)

Malayali Vartha Recommends