Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മസരോവരത്ത് പൂജകൾ തുടങ്ങി! മേയ് മാസം നിർണായകം.. വീണ്ടും അഴിക്കുള്ളിൽ പോകാതിരിക്കാൻ സകല തന്ത്രങ്ങളും പുറത്തെടുക്കാൻ ദിലീപ്.. ഇനിയുള്ള ഒരു മാസം വെള്ളം കുടിക്കും

30 APRIL 2022 02:42 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിനപ്രതി പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ്. സംഭവം നടന്ന് അഞ്ചുവർഷം പൂർത്തിയാകാൻ മാസങ്ങൾ മാത്രം ഉള്ളപ്പോഴായിരുന്നു സംവിധയകാൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നതും നടിയെ കേസ് വലിയ ട്വിസ്റ്റിലേക്ക് എത്തിച്ചതും. എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് അവശേഷിക്കുന്നത് ഒരു മാസം കൂടി മാത്രമാണ് . മേയ് 31-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. അവസാനഘട്ടത്തിലേക്ക് നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം കടന്നതോടെ അന്വേഷണ സംഘം കൂടുതല്‍ പേരുടെ മൊഴി കൂടി രേഖപ്പെടുത്താനൊരുങ്ങുന്നു. അന്വേഷണത്തെ കേസില്‍ കാവ്യ മാധവന്‍ അടക്കമുള്ളവരുടെ മൊഴി എടുക്കാന്‍ വൈകുന്നതും ബാധിക്കുന്നതായാണ് വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണവും ദിലീപ് ഒന്നാം പ്രതിയായുള്ള വധഗൂഢാലോചന കേസിലെ അന്വേഷണവും രണ്ട് സംഘങ്ങളായി ദ്രുതഗതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായത്. അതോടെ അന്വേഷണം മന്ദഗതിയിലായി.

പുതിയ മേധാവി സ്ഥാനമേറ്റ ശേഷം വെള്ളിയാഴ്ചയാണ് കേസിന്റെ അവലോകനം നടന്നത്. അതുവരെയുള്ള ഒരാഴ്ചയിലധികം കേസന്വേഷണം മെല്ലെപ്പോക്കിലായിരുന്നു. സുപ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുമ്പോഴാണ് അന്വേഷണത്തില്‍ ഇടവേള വന്നത്. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയുടെ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ ആപ്പിള്‍ ഐമാക് കംപ്യൂട്ടറിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ഉള്‍പ്പെടെയുള്ളവ അന്വേഷകസംഘത്തിന് കിട്ടിയിട്ടില്ല. ദിലീപ്‌ 12 പേരുമായി നടത്തിയ ഇരുപതിനായിരത്തിലധികം വാട്‌സാപ് ചാറ്റ്‌ സന്ദേശങ്ങളാണ്‌ സായ്‌ ശങ്കർ നശിപ്പിച്ചത്‌. നശിപ്പിച്ച വിവരങ്ങളുടെ പകർപ്പ്‌ സായ്‌ ശങ്കർ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇത്‌ പൊലീസിന്‌ കൈമാറിയിട്ടുണ്ട്‌. ഇതിൽ പ്രമുഖ സിനിമ നടിയുമായുള്ള ചാറ്റുകൾ ഉള്ളതായി സൂചനയുണ്ട്‌. ദിലീപിന്‌ സുപ്രധാന കോടതി രേഖകൾ ലഭിച്ചത്‌ ഈ 12 നമ്പറുകളിൽ ഒന്നിൽനിന്നാണെന്നാണ്‌ കണ്ടെത്തൽ.

അന്വേഷണപുരോഗതി വെള്ളിയാഴ്ച ചേര്‍ന്ന യോഗം വിലയിരുത്തി. കൂടുതല്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച് രണ്ട്ുദിവസത്തിനകം തീരുമാനമുണ്ടാകും. കേസില്‍ നിര്‍ണായകമായ ചോദ്യംചെയ്യല്‍ ഇനിയും നടക്കാനുണ്ട്. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തുടരന്വേഷണം സംബന്ധിച്ച രൂപരേഖയായിട്ടുണ്ട്. അതേസമയം, അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് അന്വേഷണസംഘത്തോട് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് നിര്‍ദേശിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസിൽ അതേവർഷം ജൂലായിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. 85 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കർശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ  (17 minutes ago)

സാമ്പത്തിക നേട്ടങ്ങളോ തടസ്സങ്ങളോ? ഇന്നത്തെ നക്ഷത്രഫലം അറിയാം  (42 minutes ago)

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (57 minutes ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (1 hour ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (11 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (11 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (11 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (11 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (12 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (12 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (12 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (12 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (12 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (12 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (13 hours ago)

Malayali Vartha Recommends