പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിലെ ജന്തർ മന്തറിന് മുന്നിൽ നടത്തിയ 37 ദിവസം നീണ്ടുനിന്ന സമരം ലക്ഷ്യം കണ്ടതിന് പിന്നാലെ പ്രവർത്തകർ നടത്തിയ വിജയാഘോഷം വിവാദമാകുന്നു. ഡൽഹിയിലെ ഒരു ആഡംബര ഹോട്ടലിൽ സിജെപി പ്രവർത്തകർ നടത്തിയ ആഘോഷത്തിന്റെ വീഡിയോയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഘടനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെയാണ് ഈ ആഘോഷം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വൈറലായ വീഡിയോയിൽ സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരും മറ്റ് പ്രവർത്തകരും സംഗീതത്തിന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണുള്ളത്. സിജെപി സ്ഥാപക അദ്ധ്യക്ഷൻ അഭിജീത് ദിപ്കെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരം വിജയിച്ചതിനുപിന്നാലെ സിജെപി പ്രവര്‍ത്തകര്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തിയതിനെതിരെ വിമര്‍ശനം. പരുക്കേറ്റവര്‍ ആശുപത്രിയില്‍ തുടരുമ്പോള്‍ ഹോട്ടോലില്‍ പാര്‍ട്ടി നടത്തിയത് അനുചിതമാണെന്നണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. ജന്ദര്‍മന്ദിറിലെ സമരം വിജയിച്ചതിന് പിന്നാലെ ഹോട്ടലില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വൊളന്റിയര്‍മാര്‍ക്കായി പാര്‍ട്ടി സംഘടിപ്പിക്കുക ആയിരുന്നു. ഈ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.
ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയും ഡല്‍ഹി സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ തുടരുകയും ചെയ്യുമ്പോള്‍ ഈ ആഹ്ലാദപ്രകടനം അനുചിതമാണെന്നാണു വിമര്‍ശനം. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
പാര്‍ട്ടി നടത്തിയാണോ നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു. ജന്തര്‍ മന്തര്‍ സമരത്തില്‍ സ്ഥിരമായി ഭക്ഷണമെത്തിച്ചിരുന്ന മുഹമ്മദ് ജുനൈദിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാതിരുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു.
സിജെപി പ്രവർത്തകരുടെ ആഘോഷം നടന്നത് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആയിരുന്നുവെന്ന റിപ്പോർട്ടുകൾ വലിയ വിമർശനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുപ്രീംകോടതി അഭിഭാഷകനും ബിജെപി രാജ്യസഭാംഗവുമായ മഹേഷ് ജെത്മലാനി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഡൽഹിയിൽ സിജെപി നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ സംഘർഷങ്ങളും അരക്ഷിതാവസ്ഥയും നിലനിൽക്കുമ്പോൾ യുവാക്കൾ നടത്തിയ ആഘോഷം ഉചിതമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.
ആഴ്ചകൾ നീണ്ടുനിന്ന സമരത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് മഹേഷ് ജെത്മലാനി സംശയം പ്രകടിപ്പിച്ചു. സമരകാലത്ത് പ്രവർത്തകർക്കായുള്ള യാത്ര, ഭക്ഷണം, താമസം, മറ്റ് ചെലവുകൾ എന്നിവയ്ക്ക് പണം നൽകിയത് ആരാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ ചോദ്യം ഉയർത്തി. ഇതിനെത്തുടർന്ന് സിജെപിയുടെ പ്രവർത്തന രീതി, ധനസ്രോതസ്, സമരശേഷമുള്ള വിജയാഘോഷം എന്നിവയെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ ശക്തമായിട്ടുണ്ട്.
സംഘടനയെ പിന്തുണയ്ക്കുന്നവർ ആഘോഷത്തെ ന്യായീകരിക്കുമ്പോൾ വിമർശകർ ധനസ്രോതസിനെക്കുറിച്ചും സമരത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതിന്റെ ഔചിത്യത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുകയാണ്.
ഇഞ്ചിഞ്ചായി പിണറായിയെ ഒറ്റി
https://www.facebook.com/Malayalivartha























