Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

28 JULY 2026 07:39 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ പേരിലുണ്ടായ സസ്പെൻഷന്‍ വിഷയത്തില്‍ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. സസ്പെന്‍ഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി. ഹർജി അടുത്ത മാസം 20ന് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും.


തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നാണ് അജിത് കുമാർ വാദിച്ചത്. ഉത്തരവ് ഇറക്കേണ്ടിയിരുന്നത് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ പകരം ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഇത് നിയമവിരുദ്ധമാണെന്നും അജിത് കുമാർ വാദിച്ചു. തനിക്ക് അടുത്തു തന്നെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെ നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ തന്നെ സസ്പെൻഡ് ചെയ്തു. സസ്പെൻഷന് കാരണമായി പറയുന്ന കുറ്റങ്ങൾ താൻ ചെയ്തിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണ്. അതുകൊണ്ട് സസ്പെൻഷൻ അടിയന്തരമായി സ്റ്റേ െചയ്യണമെന്നും ഹർജിയിൽ വിശദമായി വാദം കേൾക്കണം. മാത്രമല്ല, തനിക്കെതിരെ എസ്ഐടി അന്വേഷണം പോലും നിലനിൽക്കുന്നതല്ല. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തനിക്കെതിരെയുള്ള കേസ് അന്വേഷിച്ചത്. ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. തന്റെ സസ്പെൻ‍ഷനു പിന്നിൽ മറ്റ് ഉദ്ദേശങ്ങളുണ്ട് തുടങ്ങിയ വാദങ്ങളും അജിത് കുമാർ മുന്നോട്ടു വച്ചു.

അതേ സമയം, അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. അജിത് കുമാർ കേസിൽ അന്യായമായി ഇടപെട്ടതിന്റെ തെളിവുകളുണ്ട്. കേസ് അട്ടിമറിച്ചു, ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളാണ് അജിത് കുമാർ. ഇതുമൂലം ഇരകൾ‍ക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമായി. സസ്പെൻഡ് ചെയ്യാൻ പ്രഥമദൃഷ്ട്യാ കാരണം ഉണ്ടായാൽ മതി എന്നുമാണ് സർക്കാർ വാദിച്ചത്. ഹർജിയിൽ വാദമുഖങ്ങൾ ഉന്നയിക്കാൻ തയാറാണെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ്, അടിയന്തര സ്റ്റേ ഇല്ല എന്നു വ്യക്തമാക്കി വിശദമായ വാദത്തിന് ട്രൈബ്യൂണൽ ഹർജി മാറ്റിയത്.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ നവകേരള യാത്രക്കിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ നിലവിലെ എംഎൽഎ എ.ഡി.തോമസിനെയടക്കം മർ‍ദിച്ചു എന്നായിരുന്നു കേസ്. ഇത് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടപെട്ടു എന്ന പരാതി ഉയർന്നിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ എസ്പി എ.പി.ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി എസ്ഐടി രൂപീകരിച്ചു. തുടർന്ന്, ഷൗക്കത്തലി മേധാവിയായ എസ്‌ഐടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ കേസ് അന്വേഷണം അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടുവെന്ന വിവരങ്ങളുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (34 minutes ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (37 minutes ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (40 minutes ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (46 minutes ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (57 minutes ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (1 hour ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (1 hour ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (1 hour ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (1 hour ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (1 hour ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (2 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (2 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (2 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (2 hours ago)

Malayali Vartha Recommends