പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. പുതിയ വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി ബിൽകിസ് ബാനു ബലാത്സംഗ കേസിലെ പ്രതികള അനുകൂലിച്ചുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതാണ് ബഹളത്തിന് കാരണം. ഇതിന്റെ രേഖ സഭയിൽ വച്ച ശേഷമേ തുടർ പ്രസംഗം അനുവദിക്കൂവെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പത്രത്തിൽ വന്ന റിപ്പോർട്ടെന്ന് പ്രിയങ്ക മറുപടി നൽകി. എന്നാൽ, താൻ ഈ പ്രസ്താവന നടത്തിയിട്ടില്ലെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. പിന്നാലെ പ്രിയങ്ക ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കിരൺ റിജിജു രംഗത്തെത്തി. ക്രുദ്ധനായി പ്രൾഹാദ് ജോഷി രംഗത്തെത്തി. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പത്രവാർത്ത ഉന്നയിക്കാൻ ശ്രമിച്ചു. ആ വിഷയം ഒഴിവാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. ചർച്ചയിലേക്ക് തിരികെയെത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. പുതിയ കമ്മിറ്റികൾ ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. ക്യാമറയുടെ ആംഗിൾ അല്ല മനസിൻ്റെ ആംഗിൾ ആണ് പ്രധാനമന്ത്രി മാറ്റേണ്ടത്. 2024-ൽ നിയമം വന്നശേഷം ഒരു കേസിൽ പോലും ആരെയും ശിക്ഷിച്ചിട്ടില്ല. പ്രധാനമന്ത്രി രൂപീകരിച്ച സമിതിയിൽ 'ഗോമൂത്ര വിദഗ്ധനും' ഉണ്ടെന്ന് പ്രിയങ്കയുടെ പരിഹാസം. പ്രിയങ്ക രാഹുൽ ഗാന്ധിയുടെ പ്രസംഗം 'കട്ടു' എന്ന് കിരൺ റിജിജു ആരോപിച്ചു.
https://www.facebook.com/Malayalivartha




















