Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറിൽ വെച്ച് ആദ്യം പറഞ്ഞത് നീ സഹകരിക്കണം, ഇതിന്റെ പിറകില്‍ ഒരു ക്വട്ടേഷനുണ്ട്! പിന്നാലെ പാഞ്ഞത് ആ ഫോൺ വിളി.. അതിന്റെ ദൃക്‌സാക്ഷിയായിരുന്നു പി ടി തോമസ്! നടുക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

30 APRIL 2022 04:14 PM IST
മലയാളി വാര്‍ത്ത

എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്. ഇതാദ്യമായാണ് സിനിമ മേഖലയില്‍ നിന്ന് അതിജീവിതയ്ക്ക് പിന്തുണയുമായി നടന്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. കേസ് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. വലിയ പിന്തുണയാണ് കൊച്ചിയില്‍ നടത്തുന്ന സമരത്തിന് ലഭിക്കുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, സംവിധായകന്‍ ആലപ്പി അഷ്‌റഫ് അടക്കമുള്ള പ്രമുഖരും നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ആലപ്പി അഷ്‌റഫ് അന്തരിച്ച എം എല്‍ എ പി ടി തോമസ് കേസില്‍ സ്വീകരിച്ച ധീരമായ നിലപാടിനെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് പ്രശംസിച്ചു. പി ടി തോമസ് ആണ് ഇത് തുടങ്ങിവച്ചതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. ഈ സംഭവത്തില്‍ ഒരു ധീരമായ നിലപാട് സ്വീകരി്ച വ്യക്തിയാണ് പി ടി തോമസ്. അതിന് ഒരു പ്രധാന കാരണമുണ്ട്. അന്ന് ആ ഭീകര രാത്രിയില്‍ നടന്‍ ലാലിന്റെ വീട്ടില്‍ ആക്രമിക്കപ്പെട്ട നടിയെ കൊണ്ടെത്തിക്കുമ്പോള്‍, നടിയുടെ അവസ്ഥ കണ്ട് പിടിയൊക്കെ മനസ് തകര്‍ന്ന് നില്‍ക്കുമ്പോള്‍ കൊണ്ടാക്കിയ ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നയാള്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാള്‍ രക്ഷപ്പെടുന്നതിനിടെയില്‍ ലാല്‍ പറഞ്ഞു, 'നീ പോകാന്‍ വരട്ടെ, ഇവിടെ നില്‍ക്കണമെന്ന് പറയുന്നു'. അന്ന് ഒരു പൊലീസ് ഓഫീസര്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍, ഇവനെ പിടിച്ച് മാറ്റിനിര്‍ത്തി. അയാള്‍ ചോദ്യം ചെയ്തു. അയാളോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, 'എനിക്ക് ഒന്നും അറിയില്ല. പള്‍സര്‍ സുനിയാണ് ഇത് എല്ലാം ചെയ്തതെന്നായിരുന്നു.

പള്‍സര്‍ സുനി എന്ന പേര് അന്വേണ ഉദ്യോഗസ്ഥന്‍ കേട്ടപ്പോള്‍, സിനിമ മേഖയിലെ മറ്റ് കഥകളെ കുറിച്ചാണ് അദ്ദേഹത്തിന്റെ മനസില്‍ ഓടിയെത്തിയതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. അതിനകത്ത് പല സിനിമക്കാരുമായി ബന്ധപ്പെട്ട കഥകള്‍, അദ്ദേഹത്തിന്റെ മനസിലൂടെ പാഞ്ഞുപോയി. അദ്ദേഹം ഉടന്‍ തന്നെ പള്‍സര്‍ സുനിയുടെ നമ്പര്‍ അയാളുടെ കയ്യില്‍ നിന്നും വാങ്ങി. സൈബര്‍ സെല്ലിലേക്ക് വിളിക്കുന്നു, ഈ നമ്പറിലേക്ക് പോകുന്ന കോളുകള്‍ വാച്ച് ചെയ്യാനും എത്രയും പെട്ടെന്ന് അറിയിക്കണമെന്നും ആവശ്യപ്പെടുന്നു. അഞ്ച് മിനിറ്റ് എടുത്തില്ല, കോള്‍ തിരിച്ചുവരുകയാണ് അദ്ദേഹത്തിന്. സാര്‍ ഇതില്‍ നിന്നും ഒരു കോള്‍ ഇപ്പോള്‍ പോയി, ആ പോയ നമ്പറും കൊടുക്കുന്നു. ആ കോളില്‍ പറഞ്ഞത്, ദിലീപേട്ടാ...പെട്ടുപോയി എന്നാണ്. നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് ദിലീപ് ഉപയോഗിക്കുന്ന ഒരു നമ്പറാണ്. ആ പൊലീസ് ഓഫീസറിന്റെ മനസില്‍ ചിന്തകള്‍ പലതും പോയി. ഇതിനകത്തുള്ള ഗൂഢാലോചനകളിലേക്ക് പോയി. അതിന്റെ ദൃക്‌സാക്ഷിയായിരുന്നു നമ്മുടെ പി ടി തോമസ്- ആലപ്പി അഷ്‌റഫ് പറഞ്ഞു. പിന്നാലെ തന്നെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായിരുന്ന മഞ്ജു വാര്യര്‍ വെളിപ്പെടുത്തുന്നു. ഇതില്‍ ഗൂഡാലോചനയുണ്ടെന്ന്.

ക്രൂരമായി ആക്രമിക്കുമ്പോള്‍ പള്‍സര്‍ സുനി പറയുന്നു, ' നീ സഹകരിക്കണം, ഇതിന്റെ പിറകില്‍ ഒരു ക്വട്ടേഷനുണ്ടെന്ന്'- ആലപ്പി അഷറ്ഫ് പറയുന്നു. ഇവിടെ പി ടി തോമസിനെ പോലെ സത്യസന്ധനായ ഒരാള്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കണോ? ബൈജു പൗലോസിനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ പറയുന്നത് വിശ്വസിക്കണോ, അതോ ഒരു പെരുങ്കള്ളന്‍ പറയുന്നത് വിശ്വസിക്കണോ, ഇത്രയേ എനിക്ക് പറയാനുള്ളൂ- ആലപ്പി അഷ്‌റഫ് പറയുന്നു. അതേസമയം, പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ എന്ന് ഭാര്യ ഉമ തോമസ് പറഞ്ഞു. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്. കേസില്‍ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു. നടി കേസില്‍ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിര്‍മാതാവ് വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമരസംഘാടകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ  (18 minutes ago)

സാമ്പത്തിക നേട്ടങ്ങളോ തടസ്സങ്ങളോ? ഇന്നത്തെ നക്ഷത്രഫലം അറിയാം  (43 minutes ago)

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (58 minutes ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (1 hour ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (11 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (11 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (11 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (11 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (12 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (12 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (12 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (12 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (12 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (12 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (13 hours ago)

Malayali Vartha Recommends