ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി, ഇടുക്കിയിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി കുട്ടി മരിച്ചു. പാറത്തോട് സ്വദേശികളായ ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന ഒന്‍പതുകാരനാണ് അതിദാരുണമായി മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങുകയായിരുന്നു.
കുട്ടിയ്‌ക്ക് അപസ്മാരത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സന്തോഷ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha
























