Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ഉദ്യോഗസ്ഥനെ ഗുജറാത്തിൽ അയച്ചത് സി. പി .എം.- ബി ജെ.പി. ബന്ധത്തിന്റെ തുടർച്ച: സി.പി.എമ്മും പിണറായി വിജയനും സർക്കാർ സംവിധാനത്തെ ഉപയോഗിച്ചത് വികസനത്തിന്റെയല്ല, മറിച്ച് സംഘപരിവാറിന്റെ വർഗീയവിഭജനത്തിന്റെ പണിശാലയിലെ ഡാഷ്ബോർഡ് കണ്ടുപഠിക്കാൻ വേണ്ടി, രമേശ് ചെന്നിത്തല

30 APRIL 2022 04:45 PM IST
മലയാളി വാര്‍ത്ത

മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്തിരുന്ന ഒരു 'മോഡൽ' കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാത്തിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം. -ബി .ജെ .പി. അവിശുദ്ധബന്ധത്തിന്റെ തുടർച്ച മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വികസനത്തിന്റെയല്ല, മറിച്ച് സംഘപരിവാറിന്റെ വർഗീയവിഭജനത്തിന്റെ പണിശാലയിലെ ഡാഷ്ബോർഡ് കണ്ടുപഠിക്കാൻ വേണ്ടിയാണ് സി.പി.എമ്മും പിണറായി വിജയനും സർക്കാർ സംവിധാനത്തെ ഉപയോഗിച്ചത്. ഇതൊരു തുടർച്ച മാത്രമാണ്. ഇതിനും മുൻപ് എത്രയോ വട്ടം സംഘപരിവാറുമായി കൈകോർത്ത് മോദിയെ പുണരുന്ന സി.പി.എമ്മിനെയും പിണറായി വിജയനെയും നമ്മൾ കണ്ടിരിക്കുന്നു.

ഗുജറാത്തിലേക്ക് പഠനം നടത്താൻ സംഘത്തെ അയക്കും മുൻപ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി നടത്തിയ പ്രസ്താവന ഒരു സൂചനയായിരുന്നു.വർഷങ്ങൾക്ക് മുൻപ് പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയെ സൈദ്ധാന്തികമായി അവതരിപ്പിച്ച് സംഘപരിവാർ നിരുപദ്രവകാരികൾ ആണെന്ന് വരുത്തിത്തീർക്കുക എന്ന ജോലി മാത്രമാണ് ബേബിക്കുണ്ടായിരുന്നത്.

ആർ.എസ്.എസ് സൈദ്ധാന്തികനും ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരുമായിരുന്ന ആർ. ബാലശങ്കർ , ചെങ്ങന്നൂരിലും ആറന്മുളയിലും സി.പി.എമ്മിനെ സഹായിക്കുന്നതിന് പ്രത്യുപകാരമായി കോന്നിയിൽ ബി.ജെ.പി.ക്ക് സി.പി.എം. സഹായം ചെയ്യുമെന്നുള്ളതായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീലെന്ന് പറഞ്ഞിരുന്നു.

ഇതേ ആരോപണത്തിന്റെ ഉദുമ വേർഷൻ ആയിരുന്നല്ലോ അതിന് മുൻപ് ബി.ജെ.പി. സംസ്ഥാന നേതാവ് എം.ടി .രമേശ്‌ ഉയർത്തിയത്. 1977-ൽ കെ.ജി മാരാർ എന്ന കേരളത്തിലെ ആർ.എസ്.എസിന്റെ തലമുതിർന്ന നേതാവിനെ ഉദുമയിൽ സ്ഥാനാർത്ഥിയാക്കിയതിൽ സി.പി.എമ്മിന്റെ പങ്ക് നിഷേധിക്കാൻ കഴിയാത്ത ചരിത്ര യാഥാർഥ്യമായി ഇവിടെ നിലനിൽക്കുന്നുണ്ട്. ജനസംഘം ഉൾപ്പെട്ട ജനതാ പാർട്ടിയും സി.പി.എമ്മും തോളോട് തോൾ ചേർന്ന് കോൺഗ്രസിനെ തോൽപ്പിക്കാനായി നിലകൊണ്ട തിരഞ്ഞെടുപ്പായിരുന്നു അത്‌. 1956-ൽ കണ്ണൂർ ജില്ലയിൽ ആദ്യത്തെ ആർ.എസ്.എസ്. ശാഖ പയ്യന്നൂരിൽ സ്ഥാപിച്ച കെ.ജി. മാരാരെ മാലയിട്ട് സ്വീകരിക്കാൻ അന്നത്തെ സി.പി.എമ്മിന്റെ തലമുതിർന്ന നേതാക്കൾ മുതൽ പിണറായി വിജയൻ വരെയുള്ളവർ ക്യൂ നിന്നത് ഒരു തുടക്കം മാത്രമായിരുന്നുവെന്ന് പിൽക്കാലത്ത്
ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇതിന്റെയെല്ലാം ഗുണഭോക്താക്കളിൽ ഒരാൾ പിണറായി വിജയൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 2018-ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയിൽ വന്ന ലാവ് ലിൻ കേസ് ഇരുപതിലധികം തവണയാണ് മാറ്റിവെച്ചത്. അടിയന്തരമായി വാദം കേൾക്കണമെന്ന നിലപാടിൽ നിന്ന് സി.ബി.ഐ പോലും മാറി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സ്വർണക്കടത്ത് കേസിന്റെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത കേസ് എത്ര പെട്ടെന്നാണ് ദുർബലപ്പെട്ടത്. അന്വേഷണം വരെ നിലച്ചല്ലോ.

 

2018-ൽ കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍.എസ്.എസിന്റെ ദേശീയതലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെയും നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന ലോക ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യമന്ത്രിമാർ ക്ഷണം നിരസിച്ചപ്പോൾ പോയത് കേരളത്തിന്റെ ആരോഗ്യമന്ത്രി മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (20 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (31 minutes ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (4 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (5 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (5 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends