Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി പി എമ്മിൽ വ്യത്യസ്ത ചേരികൾ; അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സക്ക് പോയ പിണറായിയുടെ ആരോഗ്യം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത് ഇതിനായി, ആദ്യ വെടിപൊട്ടിച്ച് മണിയാശാൻ! പിണറായി വിജയൻ്റെ അപ്രമാദിത്വം സഹിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്നവരും നിരവധി... പിണറായി സർക്കാരിൽ സംഭവിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെ...

30 APRIL 2022 06:12 PM IST
മലയാളി വാര്‍ത്ത

ജനുവരിയിലും തൊട്ടുപിന്നാലെ ഏപ്രിലിലും അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സക്ക് പോയ പിണറായിയുടെ ആരോഗ്യം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാവുമ്പോൾ പലതും പ്രതീക്ഷിച്ച് സി പി എമ്മിൽ വ്യത്യസ്ത ചേരികൾ രൂപം കൊള്ളുന്നു. പിണറായിയും കോടിയേരിയും രോഗാതുരരാകുമ്പോഴാണ് ഇവരുടെ വിശ്വസ്തരായ അനുയായികൾ പോലും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ വെടി പൊട്ടിച്ചത് എം എം മണി എന്ന മണിയാശാനാണ്. പിണറായിക്കെതിരെയാണ് ആദ്യത്തെ വെടി. പക്ഷേ ഒറ്റനോട്ടത്തിൽ പറയില്ല.

പിണറായിയുടെയും കോടിയേരിയുടെയും കൊടികുറകൾ താഴും എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് പുതിയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിൽ ഭിക്ഷാംദേഹികൾ നിരവധിയുണ്ട്. പരിഭ്രാന്തരും ആർത്തി പണ്ടാരങ്ങളുമുണ്ട്. പിണറായിയുടെ ഗെറ്റപ്പിൽ വീണുപോയവരുമുണ്ട്. പിണറായി വിജയൻ്റെ അപ്രമാദിത്വം സഹിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്നവരും നിരവധിയാണ്. തോമസ് ഐസക്കിനെ പോലുള്ളവർക്ക് കടിച്ചുകീറാൻ ദേഷ്യമുണ്ട്.ജി.സുധാകരനാകട്ടെ പിണറായിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് മാത്രമേയുള്ളു.

പിണറായി വിജയനെതിരെ തീരെ അപ്രതീക്ഷിതമായാണ് വിശ്വസ്തനായ മണി രംഗത്തെത്തിയത്. അതും അദ്ദേഹം അമേരിക്കയിൽ ചികിത്സക്ക് പോയ സമയം നോക്കി. പ്രത്യക്ഷത്തിൽ വൈദ്യുതി മന്ത്രി ക്യഷ്ണൻകുട്ടിക്കെതിരെയാണ് മണിയുടെ പ്രസ്താവനയെങ്കിലും മന്ത്രി ക്യഷ്ണൻകുട്ടിയെ കയറൂരി വിട്ട പിണറായി വിജയനുള്ള താക്കീതായി മറിയിരിക്കുകയാണ് മണിയുടെ ശബ്ദം.

വൈദ്യുതി മന്ത്രിയെന്ന നിലയിൽ താൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടും താനുമായി യാതൊരു കൂടിയാലോചനകളും നടത്താൻ മന്ത്രി ക്യഷ്ണൻകുട്ടി തയ്യാറാകാത്തതിൻ്റെ പ്രതിഷേധം മണിയാശാൻ്റെ ശബ്ദത്തിലുണ്ടായിരുന്നു. തൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സുരേഷ് കുമാറിനെതിരെ നീങ്ങുന്ന കെ എസ് ഇ ബി ചെയർമാൻ ബി.അശോകിനെ നിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാത്ത പിണറായിക്കെതിരെ മണിക്ക് അമർഷവും പ്രതിഷേധവുമുണ്ട്. ഇതും പരസ്യപ്രസ്താവനക്ക് കാരണമായിട്ടുണ്ട്.

വൈദ്യുതി ബോർഡിൽ യൂണിയനുകളെ പൊളിക്കാൻ ശ്രമിക്കുന്നത് പിണറായിയാണെന്ന് മണിക്കറിയാം.ചെയർമാൻ അശോക് റിപ്പോർട്ട് ചെയ്യുന്നത് പിണറായിക്കാണ്. കൃഷ്ണൻകുട്ടി ഇക്കാര്യത്തിൽ നിർഗുണ പരബ്രഹ്മമാണെന്നാണ് മണി മനസിലാക്കിയിരിക്കുന്നത്. സുരേഷ് കുമാറിനെതിരെ നടത്തുന്ന ഓരോ നീക്കവും തൻ്റെ ചങ്കിലാണ് പതിക്കുന്നതെന്ന് മണി പറയുന്നു. ഒടുവിൽ തൻെറ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സുരേഷ് നടത്തിയ കാർ യാത്രകളുടെ ചെലവ് തിരിച്ചുപിടിക്കാനും സർക്കാർ തീരുമാനിച്ചു. യു ഡി എഫ് സർക്കാർ പോലും തന്നോട് ഇത്രയും വൈരാഗ്യ
ത്തോടെ പെരുമാറിെല്ലെന്ന് മണി വിശ്വസിക്കുന്നു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെയാണ് എം എം മണി രംഗത്തെത്തിയത്. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏര്‍പ്പെടുത്തുന്നതെന്ന് വിമര്‍ശിച്ച എം എം മണി കെഎസ്ഇബി നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് കെഎസ്ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ അനുഭവ പാഠവം വേണം. തൊഴിലാളികള്‍ക്ക് നേരെ തന്‍ പ്രാമാണിത്വം കാട്ടിയാല്‍ ഇപ്പോൾ ആരും അംഗീകരിക്കില്ല. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി പറഞ്ഞു.

സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ ബി അശോക് അറിയിച്ചതിനെതിരെയും മണി രംഗത്തെത്തി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് ബി അശോക് പറഞ്ഞു. വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, പീക്ക് അവറില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ഇബി ചെയർമാൻ അഭ്യര്‍ത്ഥിച്ചു. നിലവിലെ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകുമെന്നും കെഎസ്ഇബി ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതിനെ മണി പുച്ഛിച്ച് തള്ളി.

കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലുമുള്ളത്. ഇത് മണിക്കറിയാം. എന്നിട്ടും മണി കെ എസ് ഇ ബിക്കെതിരെ രംഗത്തു വന്നതാണ് വാർത്തകളിൽ ഇടം നേടിയത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിൻറെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാറിൻ്റെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയൻസിൻ്റെ താപനിലയവുമായും ചർച്ച നടക്കുന്നു. ആന്ധ്രയിലെ ഒരു കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിടാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു.

ബദൽ നടപടി ഫലം കണ്ടാൽ രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി തീരുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. പക്ഷേ ദീർനാളത്തേക്കുള്ള പദ്ധതി കൂടി കെഎസ്ഇബി ആലോചിക്കുന്നുണ്ട്. രാജ്യത്തെ കൽക്കരി പ്രതിസന്ധി ഒക്ടോബർ വരെ നീളാനുള്ള സാധ്യത എന്നത് മുന്നിൽ കണ്ടാണ് ഇത്. ജനങ്ങൾ പരമാവധി ഉപഭോഗം കുറക്കണമെന്നാണ് കെഎസ്ഇബി നിർദ്ദേശം. ഇന്നലെ മുതൽ പതിനഞ്ച് മിനുട്ടാണ് നിയന്ത്രണം എന്നാണ് ഔദ്യോഗിക അറിയിപ്പ്. ആശുപത്രികളെയും നഗരപ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നഗരങ്ങളിലടക്കം കൂടുതൽ സമയം നിയന്ത്രണം ഇന്നലെ രാത്രി മുതലുണ്ടെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്.

മണിയുടെ പ്രതികരണത്തിന് മന്ത്രി ക്യഷ്ണൻകുട്ടി മറുപടി പറഞ്ഞിട്ടില്ലെങ്കിലും പരിഹാസത്തിന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ പരോക്ഷമായി മറുപടി പറഞ്ഞു. താന്‍ തീരുമാനം എടുക്കുന്നത് സാധാരണക്കാരെ മുന്നില്‍ കണ്ടാണ്. ഞാനൊരു കൃഷിക്കാരനാണ്,മിഡില്‍ ക്ലാസാണ്. ഉപരിവര്‍ഗത്തില്‍പ്പെട്ട വര്‍ക്ക് പ്രയാസം മനസിലാകില്ല. കെഎസ്ഇബി സമരം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും പിന്തുണയുണ്ട്. ഇതാണ് മണിയെ പ്രകോപിപ്പിക്കുന്നത്.

കെഎസ്ഇബിയിലെ ഇടത് സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയര്‍മാൻ സസ്പെൻഡ് ചെയ്ത നടപടി ശരിവെച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി രംഗത്തെത്തിയത് സി പി എമ്മിന് പോലും ദഹിച്ചില്ല. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയ‍ര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സി പി എമ്മുകാർ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിൽ ചെയര്‍മാന് മാത്രമല്ല ബോർഡ് അംഗങ്ങൾക്കും പരാതിയുണ്ട്. ആരായാലും നിയമം പാലിച്ചേ പോകാൻ കഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരത്തിന് കെഎസ് ഇബിയിലെ ജീവനക്കാര്‍‍ക്ക് ഡയസ്‌നോൻ ബാധകമാക്കിയ നടപടിയിൽ പുനഃ പരിശോധന നടത്താൻ ചെയർമാന് നിർദേശം നൽകിയതായും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ബോര്‍ഡ് ചെയർമാൻ സസ്പെൻഡ് ചെയ്തപ്പോൾ മണി മുഖ്യമന്ത്രിയോട് തൻ്റെ രോഷം പങ്കുവച്ചിരുന്നു. കോടിയേരിയെയും തൻ്റെ പ്രതിഷേധം അറിയിച്ചു. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. എ കെ ബാലനും സുരേഷിന് വേണ്ടി രംഗത്തെത്തിയിരുന്നു.

സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്പെൻഷൻ. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ.

നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്ന് സുരേഷ് കുമാർ പ്രതികരിച്ചു. കെഎസ് ഇബി ചെയർമാന്റെ നടപടി തന്നിഷ്ടപ്രകാരമുള്ളതാണ്. സസ്പെൻഷൻ നടപടിയിലൂടെ ചെയ‍‍ര്‍മാൻ ഇടത് സംഘടനയോടുള്ള പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. തുടർ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ര്‍ത്തു. .

കെഎസ്ഇബി ചെയര്‍മാനും വൈദ്യുതി ബോര്‍ഡിലെ സിപിഎം അനുകൂല ഓഫീസേഴ്സ് സംഘടനയും തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥയിലാണ്. കേരളം ഭരിക്കുന്നത് ബി ജെ പി സർക്കാരാണെന്നാണ് സി പി എം സംഘടനാ നേതാക്കൾ പറയുന്നത്. സമരം ചെയ്തവർക്ക് ശമ്പളമില്ല.

സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ബാനുവിന്‍റെ സസ്പെന്‍ഷൻ പോരിന് വഴിവച്ചിട്ടും ഫലമുണ്ടായില്ല.. അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയതിന്‍റെ പേരിലായിരുന്നു സസ്പെന്‍ഷന്‍.

എന്നാല്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസമിന്‍ അവധിയില്‍ പോയതെന്ന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. സസ്പെന്‍ഷൻ പിന്‍വിലക്കാന്‍ നിവേദനം നല്‍കിയ ജീവനക്കാരിയെ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഈ സമരമാണ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്പെൻഷനിലേക്ക് വഴിവെച്ചത്.

അതിനിടെ സംസ്ഥാനത്ത് പവർകട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ആവർത്തിച്ചു. വേനലിനെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഡാമുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ 12% അധിക വെള്ളമുണ്ട്. ആറ് മുതൽ പത്ത് വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

 

വേനൽ മഴ പെയ്യുന്നത് ആശ്വാസകരമാണ്. അത്തരം സമയങ്ങളിൽ വൈദ്യുത ഉപഭോഗം കുറയുന്നതായി കാണുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മഴ ലഭിച്ചാൽ അത് കൂടുതൽ ഗുണകരമാവും. ഹൈഡ്രൽ പ്രൊജക്റ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പീക്ക് അവറിൽ 3000 മെഗാവാൾട്ടിന്റെ കുറവാണ് ഉള്ളത്. അതിനാൽ ഒരു വർഷം കൊണ്ട് തന്നെ 198 മെഗാവാൾട്ടന്റെ പദ്ധതി പൂർത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. പകൽ സമയങ്ങളിൽ സോളാറടക്കമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടത്താമെന്നും രാത്രിയിലെ ഉപഭോഗം കുറച്ചാൽ പവർക്കെട്ടിന്റെ ആവശ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഏതായാലും മണി ഒരു സൂചന മാത്രമാണ്. പിണറായിയുടെയും കോടിയേരിയുടെയും ആരോഗ്യം പൂർവസ്ഥിതിയിലാവില്ലെങ്കിൽ സി പി എമ്മിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ  (18 minutes ago)

സാമ്പത്തിക നേട്ടങ്ങളോ തടസ്സങ്ങളോ? ഇന്നത്തെ നക്ഷത്രഫലം അറിയാം  (43 minutes ago)

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (58 minutes ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (1 hour ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (11 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (11 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (11 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (11 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (12 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (12 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (12 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (12 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (12 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (12 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (13 hours ago)

Malayali Vartha Recommends