കൊറോണയ്ക്ക് മുമ്പ് കൊല്ലം പുനലൂർ സെക്ഷനിലെ സ്റ്റേഷനുകളായ ചന്ദനത്തോപ്പ്, കുണ്ടറ ഈസ്റ്റ്, കുര എന്നിവിടങ്ങളിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു; കോവിഡിനു ശേഷം ഒരു ട്രെയിനിനും സ്റ്റോപ്പില്ലാത്ത അവസ്ഥയായി; സ്‌റ്റേഷനുകൾ പൂർണ്ണമായി രണ്ടു വർഷമായി പൂട്ടിയിട്ടിരിക്കുകയാണെന്ന് പരാതി

കൊറോണയ്ക്ക് മുമ്പ് കൊല്ലം പുനലൂർ സെക്ഷനിലെ സ്റ്റേഷനുകളായ ചന്ദനത്തോപ്പ്, കുണ്ടറ ഈസ്റ്റ്, കുര എന്നിവിടങ്ങളിൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. കോവിഡിനു ശേഷം ഒരു ട്രെയിനിനും സ്റ്റോപ്പില്ലാത്ത അവസ്ഥയായി. സ്‌റ്റേഷനുകൾ പൂർണ്ണമായി രണ്ടു വർഷമായി പൂട്ടിയിട്ടിരിക്കുകയാണ്. കോവിഡിനു ശേഷം ഈ വർഷമാദ്യം പുനരാരംഭിച്ച ഏക പാസഞ്ചറായ കൊല്ലം-ചെങ്കോട്ട പാസഞ്ചറിനും ഈ മൂന്ന് സ്റ്റേഷനുകളിലും സ്റ്റോപ്പില്ല.
സ്റ്റോപ്പുകൾ പുന:സ്ഥാപിക്കാത്തതിനാൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിത്യ യാത്രക്കാർ തീവ്ര ദുരിതത്തിലാണ്. കൊറോണയ്ക്ക് ശേഷം പാലരുവി എക്സ്പ്രസ്സ് പുനരാരംഭിച്ചപ്പോൾ എഴുകോൺ, കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ ഉണ്ടായിരുന്ന സ്റ്റോപ്പുകളും ഇല്ലാതായി. കിളികൊല്ലൂരിൽ മാത്രം രാത്രി തിരികെ തിരുനൽവേലിയിലേക്ക് പോകുമ്പോൾ 11.39 PM ന് സ്റ്റോപ്പ് നൽകി.
സ്റ്റോപ്പില്ലാത്തതിനാൽ എഴുകോൺ, കുണ്ടറ ഉൾപ്പെടെ സ്റ്റേഷനുകളിൽ നിന്നും തിരുനൽവേലിയിലെ കണ്ണാശുപത്രിയിലേക്കും പോകുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ യാത്രാദുരിതത്തിൽ വലയുകയാണ്. രാവിലെയും വൈകുന്നേരവും ഓഫീസ് സമയമായ 10 ന് മുമ്പ് കൊല്ലത്തും പുനലൂരും എത്തിച്ചേരത്തക്ക രീതിയിൽ ക്രമീകരിച്ച് ഓടിക്കൊണ്ടിരുന്ന രണ്ട് പാസഞ്ചറുകളും ഇനിയും പുന:സ്ഥാപിച്ചിട്ടില്ല.
വൈകുന്നേരം തിരികെ 5 ന് ശേഷവും ഈ വണ്ടികൾ തിരികെ ഉണ്ടായിരുന്നു.ഇതിനാൽ സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും സീസൺ യാത്രക്കാരും തീരാ ദുരിതത്തിലാണ്. ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുകളും.
https://www.facebook.com/Malayalivartha
























