യൂത്ത് കോൺഗ്രസ്സിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു നിവൃത്തിയുമില്ലാതെ രാവിലെ അറസ്റ്റ്; 153A ചുമത്തേണ്ടുന്ന പ്രതിയെ സ്വന്തം വാഹനത്തിൽ തിരുവനന്തപുരത്ത് എത്താൻ അനുവാദം; വഴിനീളെ ആ 'മാലിന്യവണ്ടിക്ക്' പോലീസ് അകമ്പടിയിൽ ബിജെപിക്കാരുടെ വക സ്വീകരണം;എസ് എൻ സ്വാമി എഴുതുമോ ഇത്രയധികം ട്വിസ്റ്റുള്ള സിനിമ; ഈ തിരക്കഥയുടെ കാരണമായ ഭൂതമാരാണാവോ? വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ്സിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു നിവൃത്തിയുമില്ലാതെ രാവിലെ അറസ്റ്റ്. 153A ചുമത്തേണ്ടുന്ന പ്രതിയെ സ്വന്തം വാഹനത്തിൽ തിരുവനന്തപുരത്ത് എത്താൻ അനുവാദം. (ജോർജ്ജ് അമ്മാവന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോവുകയല്ലായെന്ന് ഓർക്കണം). വഴിനീളെ ആ 'മാലിന്യവണ്ടിക്ക്' പോലീസ് അകമ്പടിയിൽ BJPക്കാരുടെ വക സ്വീകരണം.ഈ തിരക്കഥയുടെ കാരണമായ ഭൂതമാരാണാവോ?
വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; യൂത്ത് കോൺഗ്രസ്സിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു നിവൃത്തിയുമില്ലാതെ രാവിലെ അറസ്റ്റ്. 153A ചുമത്തേണ്ടുന്ന പ്രതിയെ സ്വന്തം വാഹനത്തിൽ തിരുവനന്തപുരത്ത് എത്താൻ അനുവാദം. (ജോർജ്ജ് അമ്മാവന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോവുകയല്ലായെന്ന് ഓർക്കണം).
വഴിനീളെ ആ 'മാലിന്യവണ്ടിക്ക്' പോലീസ് അകമ്പടിയിൽ BJPക്കാരുടെ വക സ്വീകരണം. പോലീസ് സ്റ്റേഷനു മുൻപിൽ കേന്ദ്രമന്ത്രിയുടെ ഷോയ്ക്ക് വേണ്ടിയുള്ള ഒത്താശ. കോടതിയിൽ ജോർജ്ജിന്റെ ജാമ്യത്തെയെതിർത്ത് സർക്കാർ അഭിഭാഷൻ ഹാജരാകാതിരിക്കുക. അതു വഴി ജാമ്യം ലഭിക്കുന്നു.
വർഗ്ഗീയ പ്രസ്ഥാവന ആവർത്തിക്കരുതെന്ന കോടതി ഉപാധിയോടെ ജാമ്യം ലഭിച്ചിട്ടും, താൻ പറഞ്ഞ വർഗ്ഗീയ വാക്കുകളിൽ ഉറച്ച് നില്ക്കുന്നു എന്ന് ജോർജ്ജ് ആവർത്തിച്ചിട്ടും വീണ്ടും പോലീസ് അറസ്റ്റ് ചെയ്യാതിരിക്കുക. ഇത്രയൊക്കെ ആയിട്ടും ഉളുപ്പില്ലാതെ ഡയലോഗടിക്കുന്നു... SN സ്വാമി എഴുതുമോ ഇത്രയധികം ട്വിസ്റ്റുള്ള സിനിമ... ഈ തിരക്കഥയുടെ കാരണമായ ഭൂതമാരാണാവോ?
https://www.facebook.com/Malayalivartha

























