തകഴി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നാളെ; നിലവിലെ വീടിനു പിന്നിലെ 25 സെന്റ് സ്ഥലം തകഴിയുടെ മക്കളിൽനിന്ന് വാങ്ങി 6.50 കോടി രൂപ ചെലവിൽ മ്യൂസിയം നിർമിക്കാൻ സാംസ്കാരിക വകുപ്പ്

ശങ്കരമംഗലത്ത് സാംസ്കാരിക വകുപ്പ് നിർമിക്കുന്ന തകഴി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നാളെണ് നടക്കും. നാളെ വൈകിട്ട് 4.30നു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സ്മാരക സമിതി ചെയർമാൻ ജി.സുധാകരൻ പരിപാടിയിൽ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ.തോമസ് എംഎൽഎ എന്നിവർ മുഖ്യാതിഥികളാകുമെന്നാണ് അറിയാൻ കഴിയുന്നത്. നിലവിലെ വീടിനു പിന്നിലെ 25 സെന്റ് സ്ഥലം 2009-ൽ തകഴിയുടെ മക്കളിൽനിന്ന് സാംസ്കാരിക വകുപ്പ് വാങ്ങിയിരുന്നു.
ഈ സ്ഥലത്താണ് 6.50 കോടി രൂപ ചെലവിൽ മ്യൂസിയം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്. കുട്ടനാടിന്റെ പ്രകൃതിക്കും ജൈവ സ്വഭാവത്തിനും ഇണങ്ങുന്ന നിർമിതിയായിരിക്കും മ്യൂസിയത്തിന് ഉണ്ടായിരിക്കുക.
അതോടൊപ്പം തന്നെ തകഴി എന്ന വ്യക്തിയെയും കഥാകാരനെയും അടയാളപ്പെടുത്തുന്ന മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, കഥാപാത്രങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കുന്ന അനുഭവം സന്ദർശകർക്കു ലഭിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്യാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ലൈബ്രറി, ഓഡിയോ വിഷ്വൽ മുറി. എന്നിവയും ഇതോടൊപ്പം തന്നെ ഉണ്ട്.
https://www.facebook.com/Malayalivartha

























