ആ പുപ്പുലികളെ പൂട്ടി പോലീസ്! പിപിഇ കിറ്റ് ധരിച്ച് കെടിഡിസി ബിയർ പാർലറിൽ മോഷണം; സംഘത്തിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റിൽ

ഒരാഴ്ചയ്ക്കിടെ രണ്ടുതവണ പ്രാവച്ചമ്പലത്തെ കെടിഡിസി ബിയർ പാർലറിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ശാസ്തമംഗലം മരുതംകുഴി വാർഡിൽ കൃഷ്ണ നഗർ ടിസി 7/746 ൽ ചൈതന്യ ഹൗസ് നിവാസിയും പ്രാവച്ചമ്പലം ജംക്‌ഷന് സമീപം ഔഷധി ഭവനിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന അച്ചു(26)വും മറ്റൊരാളുമാണ് അറസ്റ്റിലായത്. കെടിഡിസി ബിയർ പാർലറിൽ ഈ മാസം ഏപ്രിൽ 19 നും 24നുമാണ് മോഷണം നടത്തിയത്. രണ്ട് സംഭവങ്ങളിലുമായി 50,000 രൂപയോളം കവരുകയും ബിയറും വൈനും മോഷ്ടിക്കുകയും ചെയ്തിരുന്നു.
മുഖംമൂടി ധരിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. രണ്ടാമത്തെ മോഷണ ശ്രമത്തിനിടെ തൊട്ടടുത്ത മൊബൈൽ കടയിൽ കയറി ലാപ്ടോപ് ഉൾപ്പെടെയുള്ള സാധനങ്ങൾ സഞ്ചിയിലാക്കി വച്ചിരുന്നെങ്കിലും ശബ്ദംകേട്ട് ഉണർന്ന കടയുടമ പൊലീസിനെ വിവരം അറിയിച്ചതോടെ ഇവർ കടന്നുകളഞ്ഞു. അരിക്കടമുക്കിൽ എഎസ് പെയിന്റ് കട കുത്തിത്തുറന്ന് 40,000 രൂപ കവർന്നിരുന്നു. ഒരു മാസം മുൻപാണ് സംഭവം. ഫോർട്ട് എസി ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.ഏപ്രിൽ 26നായിരുന്നു
നേമത്ത് കെറ്റിഡിസിയുടെ ബിയർ പാർലറിലും മൊബൈൽ ഷോപ്പിലും കവർച്ച നടന്നത് . വിദഗ്ദമായി കവർച്ച ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു . ബിയർ പാലറിൽ നിന്നും 5000 ത്തിൽ അധികം രൂപയും വൈനും ബിയറും കൂടാതെ മൊബൈൽ ഷോപ്പിൽ നിന്നും ഹാർഡ് ഡിസ്ക്കുകളും ആണ് മോഷണം പോയിട്ടുള്ളത്.
4 വയിൻ, 2 ബിയറുമാണ് മോഷ്ടിച്ചത്. മൊബൈൽ ഷോപ്പിൽ നിന്നും 2000 രൂപ വിലയുള്ള 4 ഹാർഡ് ഡിസ്ക്കുകളും കവർച്ച ചെയ്യപ്പെട്ടത്.ചില്ലുകൾ പൊട്ടിച്ചാണ് കള്ളന്മാർ അകത്തു കടന്നു മോഷണം നടത്തിയത്. പുലർച്ചെ രണ്ടിനും മൂന്നിനുമിടയിൽ ആണ് കൃത്യം നടത്തിയിട്ടുള്ളത് എന്നാണ് നിഗമനം. സമാന രീതിയിൽ നരുവാമൂട് പോലീസ് പരിധിയിലും കവർച്ച അരങ്ങേറിയിരുന്നു.
ഒരിക്കൽ മോഷണം നടത്തിയ സ്ഥലത്തു ദിവസങ്ങൾക്കു ശേഷം വീണ്ടും മോഷണം നടത്തിയത് പോലീസിന്റെ ശ്രദ്ധ ഇനി ആ ഭാഗത്തു ഉണ്ടാകില്ല എന്ന ധാരണയിൽ ആണ്. കവർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നയിടത് ദിവസങ്ങൾ നിരീക്ഷണം നടത്തിയ ശേഷമാണ് സംഘം കൃത്യം നടത്തുന്നത്. ഇവിടെയും പ്രധാന റോഡുകൾ ഒഴിവാക്കി പുരയിടങ്ങളിലൂടെ കടന്നാണ് മോഷണം നടത്തിയ സ്ഥാപനങ്ങളിൽ എത്തിയത്.മതിലുകൾ കടക്കുന്നതിനിടെ ഉയരത്തിൽ കയറുന്നതിനു യാതൊരു വിധ ഉപകരണങ്ങളും ഇവർ പ്രയോജനപ്പെടുത്തിയിട്ടില്ല.
പോലീസിനെ വെട്ടിച്ചു കടക്കുന്നതിനുൾപ്പെടെ കൃത്യമായ പരിശീലനം നേടിയിട്ടുള്ളവരാണ് കവർച്ചയ്ക്ക് പിന്നിൽ. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞാലും ശരീര ഭാഷയിലൂടെ പോലും തിരിച്ചറിയാതിരിക്കാനും വിരളടയാളങ്ങൾ പതിയാതിരിക്കാനും പിപിഇ കിറ്റു ധരിച്ചാണ് കള്ളന്മാർ അകത്തു കടന്നത്. വെള്ള നിറമായതിനാൽ സിസിടിവി ദൃശ്യങ്ങളിൽ അവ്യക്ത ഉണ്ടാകാൻ സാധ്യത കൂടുതൽ ആയതിനാൽ ആണ് ഈ രീതി എന്നാണ് നിഗമനം.
മോഷണത്തിൽ വിരലടയാളം പോലീസ് ശേഖരിക്കുകയും ഡാറ്റ ബാങ്കിൽ ഒത്തു നോക്കിയെങ്കിലും ചേർച്ച ഉണ്ടായിരുന്നില്ല. ഇതിൽ നിന്നാണ് ലിസ്റ്റിൽപെടാത്ത വിരുതന്മാരാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിൽ പോലീസ് എത്തിയിട്ടുള്ളത്. എസിപി, ഡിസിപി ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ടാണ് വിദഗ്ധമായ അന്വേഷണം നടത്തുന്നത്. നേമം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഉൾപ്പടെ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരുന്നു. ദൃശ്യങ്ങളിൽ നിന്നും ഇവരുടെ രേഖ ചിത്രം വിദഗ്ധരുടെ സഹായത്തോടെ തയാറാക്കി അന്വേഷണം ഊർജിതപ്പെടുത്താനാണ് പോലീസ് നീക്കം.
https://www.facebook.com/Malayalivartha

























