നാളെയും അവധി... ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചു.... സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള തിങ്കളാഴ്ചത്തെ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍, ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു.
അതേസമയം കണ്ണൂര്‍, മഹാത്മ ഗാന്ധി സര്‍വകലാശാലകള്‍ നാളെ (03052022) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചു.
ഈദുല്‍ ഫിത്ര്‍ പ്രമാണിച്ചാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് എം.ജി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
"
https://www.facebook.com/Malayalivartha

























