ഇന്ന് കുവൈത്തിലെ പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിന് അവധി; അടിയന്തര ഘട്ടത്തിൽ എംബസിയിൽ നിന്ന് സേവനം ലഭ്യമാകുമെന്ന് അധികൃതർ

ഒമാൻ ഒഴികെ മറ്റെല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ന് പെരുന്നാൾ ആഘോഷിക്കുകയാണ്. ഇതേതുടർന്ന് പല ഗൾഫ് രാഷ്ട്രങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചില സർക്കാർ സേവന കേന്ദ്രങ്ങൾക്കും അവധിയാണ്. ഇപ്പോഴിതാ ഈദുൽ ഫിത്ർ പ്രമാണിച്ച് ഇന്ന് കുവൈത്തിലെ പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആയതിനാൽ തന്നെ അടിയന്തര ഘട്ടത്തിൽ എംബസിയിൽനിന്ന് സേവനം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
അതോടൊപ്പം തന്നെ ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഈദുല്‍ ഫിത്വര്‍ എന്ന് ആഘോഷിക്കുകയാണ്. മതകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. മാസപ്പിറവി കാണാന്‍ ഒമാന്റെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതര ജി സി സി രാഷ്ട്രങ്ങളില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാളാണ്.
ഇതുകൂടാതെ സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതനുസരിച്ച് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആകിയിട്ടുണ്ട്. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായിരുന്നില്ല.
https://www.facebook.com/Malayalivartha

























