യുവാവിന്റെ ആത്മഹത്യാശ്രമം നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചു.... വീട്ടില്‍ വഴക്കിട്ട് പോയത് ആത്മഹത്യ ചെയ്യാന്‍... അമിതവേഗതയിലോടിച്ച കാര്‍ നിരവധി അപകടങ്ങളുണ്ടാക്കി വീണത് 150 അടി താഴ്ചയുള്ള പാറക്കുഴിയിലേക്ക്, കാര്‍ തവിടുപൊടിയായെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട് യുവാവ്... സംഭവമിങ്ങനെ...

യുവാവിന്റെ ആത്മഹത്യാശ്രമം നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചു.... വീട്ടില്‍ വഴക്കിട്ട് പോയത് ആത്മഹത്യ ചെയ്യാന്‍... അമിതവേഗതയിലോടിച്ച കാര്‍ നിരവധി അപകടങ്ങളുണ്ടാക്കി വീണത് 150 അടി താഴ്ചയുള്ള പാറക്കുഴിയിലേക്ക്, കാര്‍ തവിടുപൊടിയായെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട് യുവാവ്... സംഭവമിങ്ങനെ...
കോന്നിയിലെ സെന്‍ട്രല്‍ ജങ്ഷനില്‍ അസി ഹോട്ടല്‍ നടത്തുന്ന കോന്നി മങ്ങാരം കരിമ്പിലായ്ക്കല്‍ പി.എന്‍.നാസറിന്റെ മകന്‍ അനസ് (20)ആണ് ഇന്നലെ രാവിലെ കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണത്. കാറും എന്‍ജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസിന് അത്ര കൂഴപ്പമൊന്നും സംഭവിച്ചില്ല. കാലിന് ചെറിയ ഒടിവുകളോടെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു.
വീട്ടില്‍ നിന്നും വഴക്കിട്ടാണ് ഇയോണ്‍ കാറുമായി അനസ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ആത്മഹത്യ ചെയ്യണമെന്ന് ഒറ്റ വാശിയോടെ ഇറങ്ങിയതായിരുന്നു യുവാവ്. തുടര്‍ന്ന് അമിത വേഗതയില്‍ കാര്‍ ഓടിച്ചു പോകും വഴി മറ്റു വാഹനങ്ങളില്‍ തട്ടുകയും ഉരസുകയുമൊക്കെ ഉണ്ടായി. അവിടെ നിന്നും നേരെ പോയത് വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കാണ്. പാറപൊട്ടിച്ച അഗാധമായ കുഴിയാണിത്. നെടുമ്പാറ പാറയ്ക്കല്‍ റെജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.150 അടി താഴ്ചയിലേക്ക് വീണ കാര്‍ നിശേഷം തകര്‍ന്നുവെങ്കിലും അനസ് വലിയ പരിക്കുകളൊന്നും ഇല്ലായിരുന്നു.
അതേസമയം ഈ പ്രദേശം വലിയ അപകട മേഖലയാണ് . പ്രമാടം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പെട്ട സ്ഥലമാണ് ഇത്. കോന്നി പൊലീസും,ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വിനോദ സഞ്ചാര മേഖലാ ആണെങ്കിലും ഈ പ്രദേശത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല നിരവധി സഞ്ചാരികളാണ് ഈ പ്രദേശത്ത് ദിനംപ്രതി എത്തുന്നത്.
മലമുകളില്‍ എത്തുമ്പോള്‍ ചുറ്റും പത്തനംതിട്ട , ചന്ദനപള്ളി ,കല്ലേലി , വള്ളിക്കോട് , കോന്നിയുടെ കിഴക്കന്‍ മേഖലകള്‍ കാണാം . സൂര്യാസ്തമയം കാണുവാന്‍ ആണ് കൂടുതല്‍ ആളുകള്‍ എത്തുന്നത് . അടിയന്തരമായി സുരക്ഷ വേലികള്‍ സ്ഥാപിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha

























