സൈനികൻ ട്രെയിൻ തട്ടി മരിച്ച നിലയില്‍, കഴിഞ്ഞ ദിവസങ്ങളിൽ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നതായി ബന്ധുക്കള്‍, അന്വേഷണം ആരംഭിച്ച് പോലീസ്...!

കൊല്ലം സൈനികനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കോട്ട റെയില്‍പാതയിൽ ആവണീശ്വരത്താണ് മൃതദേഹം കണ്ടെത്തിയത്.പത്തനാപുരം നെടുവന്നൂർ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, കൊച്ചിയിൽ പോലീസുകാരനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണനാണ്(51) മരിച്ചത്. മുളവുകാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാധാകൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























