ജഡ്ജിക്ക് സിപിഎം ബന്ധം! അച്ഛൻ CPM ജില്ലാ സെക്രട്ടറി... കേസിൽ വമ്പൻ അട്ടിമറി... ദിലീപ് കേസിൽ സംഭവിച്ചത്? വേലി തന്നെ വിളവ് തിന്നുന്നു! ജഡ്ജി ഹണി എം. വര്‍ഗീസ് പ്രതിക്കൂട്ടിലോ?

നീതി പീഠത്തിന് മുന്നിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന പരാമർശങ്ങളും വിവരങ്ങളുമാണ് നിലവിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രണ്ട് കാര്യങ്ങളാണ് അതിൽ പ്രധാനമായും പറയാനുള്ളത്. അതിൽ ഒന്ന് കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകനായ ദീപു എന്ന ചെറുപ്പക്കാരനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവവും അതുപോലെ ദിലീപ് കേസും. ഈ രണ്ട് കേസിലും ആരോപണ വിധേയയായി അല്ലെങ്കിൽ വിചാരണ കോടതി ജഡ്ജിയെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇന്നിപ്പോൾ പുറത്ത് വന്നിരിക്കുന്ന സുപ്രീംകോടതി സ്റ്റേയിലൂടെയാണ് ഈ കേസ് വീണ്ടും ചർച്ചാ വിഷയമായത്. ആദ്യം കേസിനെ പറ്റി വ്യക്തമാക്കാം.
കിഴക്കമ്പലം ദീപു കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ ഒരു പരാമര്‍ശമുണ്ടായിരുന്നു. അതിനാണ് ഇപ്പോൾ സുപ്രീം കോടതിയുടെ സ്‌റ്റേ പുറപ്പെടുവിച്ചതായി വാർത്തകൾ പ്രചരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശമാണ് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ഇതിന് തന്നെയാണ് ഇപ്പോൾ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.
പ്രതികളുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം. വര്‍ഗീസിന് ബന്ധമുണ്ടെന്നായിരുന്നു പരാമര്‍ശം. അതുകൊണ്ട് കേസിനെ സ്വാധീനിക്കാനോ അല്ലെങ്കിൽ അട്ടിമറിക്കാനോ സാധ്യതയുണ്ട് എന്നുള്ള ആരോപണമാണ് കൊല്ലപ്പെട്ട ദീപുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയത്. ഈ വിഷയം വലിയ രീതിയിൽ പിന്നീട് ചർച്ച ചെയ്യപ്പെടുകയും കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തിരുന്നു.
ജഡ്ജി ഹണി എം.വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ വിനീത് ശരണ്‍, കെ.ജെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധിയിലെ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ദീപുവിന്റെ പിതാവ് കുഞ്ഞാരു, സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും എന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷ ജഡ്ജി ഹണി എം. വര്‍ഗീസ് പരിഗണിക്കുന്നതിനെതിരെയാണ് ദീപുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്ന് ജഡ്ജിക്ക് സിപിഎം അടുപ്പമുണ്ട് എന്ന് ദീപുവിന്റെ അച്ഛന്‍ കുഞ്ഞാരു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഐഎം ബന്ധമുണ്ടെന്നും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടീസോ മറ്റ് രേഖകളോ നല്‍കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നീതി ലഭിക്കില്ലെന്നും ജാമ്യ ഹര്‍ജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമായിരുന്നു ആവശ്യം.
അതിനാല്‍ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തനിക്ക് നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജി ഹണി എം വര്‍ഗീസില്‍ നിന്ന് ലഭിക്കില്ലെന്നായിരുന്നു കുഞ്ഞാരു ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നത്. ഈ ആരോപണം ഹൈക്കോടതി ഉത്തരവില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത് തൃശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.
ജഡ്ജിക്ക് സിപിഎം ബന്ധമുണ്ടെന്ന പരാമര്‍ശം ഈ വിധിയിലായിരുന്നു ഉണ്ടായത്. വളരെ ഗുരുതരമായ ഒരു പിഴവായി തന്നെയാണ് അതിനേയും നോക്കി കാണുന്നത്. എന്നാല്‍, ആരോപിക്കപ്പെടുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഹാജരാക്കപ്പെട്ടിരുന്നില്ലെന്ന് ജഡ്ജി ഹണി എം.വര്‍ഗീസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷക ലിസ് മാത്യൂവും ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ബന്ധത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശം തികച്ചും അനാവശ്യമായിരുന്നുവെന്നും ഇവര്‍ വാദിച്ചു. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. അതിൻമേലും ചില വിവാദങ്ങൾ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇതും എന്നതാണ് ശ്രദ്ധേയമായത്.
നേരത്തേ പരാമർശിച്ച പോലെ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ മകൾ കൂടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ്. 2018 ജൂൺ 30നാണ് എം എം വർഗീസ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 70 കാരനായ എം എം വർഗീസ് സിഐടിയു കേന്ദ്രവർക്കിങ് കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റ്, പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ്, വിദേശമദ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.
1970ൽ സിപിഐ എം അംഗമായ എം എം വർഗീസ് പാണഞ്ചേരി പഞ്ചായത്തിലെ ചാലാംപാടം സ്വദേശിയാണ്. 1971ൽ തൃശൂർ സെന്റ് തോമസ് കോളേജിൽ സുവോളജിയിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ പാർടി പ്രവർത്തകനായി. 1970ൽ എസ്എഫ്‌ഐ രൂപീകരണ അഖിലേന്ത്യ സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു.
പിന്നീട് കെഎഎസ്‌വൈഎഫ് ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തിരാവസ്ഥക്കാലത്ത് സിപിഐ എം ഒല്ലൂക്കര ലോക്കൽ സെക്രട്ടറിയായ വർഗീസ് 1985 മുതൽ രണ്ടര വർഷം ഒല്ലൂർ ഏരിയാ സെക്രട്ടറിയും 1988 മുതൽ 17 വർഷം തൃശൂർ ഏരിയാ സെക്രട്ടറിയുമായി. 21 മാസം നാട്ടിക ഏരിയാ ഓർഗനൈസിങ് കമ്മിറ്റിയുടെ സെക്രട്ടറിയായി.
1985ൽ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 2005 മുതൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 2006 മുതൽ പത്തു വർഷം സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്നു. 1991ൽ ആദ്യ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി. 2006ൽ തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. സംസ്ഥാന ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാനായും പ്രവർത്തിച്ചു.
കർഷക കുടുംബമായ ചാലാംപാടം മേലേത്തുവീട്ടിൽ പരേതരായ മത്തായിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: സിസിലി. മക്കൾ: ഹണി എം വർഗീസ് (പ്രിൻസിപ്പിൾ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജ് എറണാകുളം), ഡോ. സോണി എം വർഗീസ് (അസിസ്റ്റന്റ് പ്രൊഫസർ, ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, യുഎഇ). ടോണി എം വർഗീസ് (എൻജിനിയർ, റബ്കോ, കോട്ടയം). മരുമക്കൾ: ജിജു പി ജോസ് (എക്‌സൈസ് സിഐ), സൻജോയ് ഫിലിപ്പോസ് (ലെയ്‌സൺ ഓഫീസർ,അണ്ണാമല സർവകലാശാല), വിൻസി വർഗീസ് (ഡെവലപ്മെന്റ് ഓഫീസർ, നാളികേര വികസന ബോർഡ് എറണാകുളം).
https://www.facebook.com/Malayalivartha

























