ഡൽഹിയിൽ സമ്പത്തിന്റെ ധൂർത്ത്... 20 മാസം; പൊട്ടിച്ചത് 7.26 കോടി... പിണറായി മറച്ച കള്ള കണക്ക്! ഒരു പണിയുമെടുക്കാതെ ഖജനാവ് കട്ടുമുടിച്ച്

സർക്കാർ കൊടും ദാരിദ്രത്തിലൂടെ നീങ്ങിക്കോണ്ടിരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അതിനിടയിൽ ധൂർത്തിന് പിണറായി സർക്കാരിന് ഒരു മടിയുമില്ല. അനാവിശ്യമായി നിരവധി ഇടങ്ങളിൽ പണം ചിലവഴിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. അതിനിടയിലാണ് ഇപ്പോൾ മറ്റൊരു കാര്യം കൂടി ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിലാണ് ഡൽഹിയിൽ മുൻ എംപി അഡ്വ. എ സമ്പത്ത് നിയമിതനായത്. സമ്പത്തിന് വേണ്ടി ഖജനാവിൽ നിന്ന് ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. 20 മാസത്തിനിടെ 7.26 കോടി രൂപയാണ് സമ്പത്തിന്റെ ആവശ്യങ്ങൾക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ നല്‍കിയ ബജറ്റ് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സമ്പത്തിനായി എത്ര തുക ചെലവഴിച്ചു എന്നത് സംബന്ധിച്ച് നിയമസഭയില്‍ നിരവധി തവണ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.
2019 -20ൽ 3.85 കോടിയും 2020 – 21ൽ 3.41 കോടി രൂപയും സമ്പത്തിനും പരിവാരങ്ങൾക്കുമായി ചെലവഴിച്ചിട്ടുണ്ട്. പിണറായി സർക്കാർ മറച്ചു വെക്കാൻ ശ്രമിച്ച കണക്കുകളാണ് ധനമന്ത്രി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച 2021-22 ലേയും 2022-23ലേയും ബജറ്റ് ഡോക്യുമെന്റിലാണ് സമ്പത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ ഉള്ളത്.
സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കോടികള്‍ മുന്‍ എംപിയും സിപിഎം നേതാവുമായ സമ്പത്തിന് വേണ്ടി ചെലവഴിച്ചെന്ന കണക്കുകള്‍ പുറത്തുവരുന്നത്. സമ്പത്തിന്റെ 20 മാസത്തെ ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, വാഹനം, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് എന്നിവയ്ക്കു പുറമേ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള പേഴ്സണല്‍ സ്റ്റാഫിന്റെ വേതനം, യാത്രാബത്ത എന്നിവയെല്ലാം ചേര്‍ത്താണ് പൊതുഖജനാവില്‍ നിന്ന് ഇത്രയും തുക ചെലവിട്ടത്.
മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിൽ ചില അസ്വസ്ഥതകൾ തുടരുന്നു എന്ന സൂചനകൾ പുറത്ത് വരുന്നതിനിടയിലാണ് ഇതേപറ്റിയുള്ള കണക്കും ഏറെ ചർച്ചാ വിഷയമായി മാറുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് തോറ്റതിന് പിന്നാലെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സമ്പത്തിനെ, ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ നിയമിച്ചത്. 2019 ആഗസ്തിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചത്. സമ്പത്തിന് 4 പേഴ്‌സണൽ സ്റ്റാഫുകളേയും ദിവസ വേതനത്തിന് 6 ഓളം പേരേയും നൽകിയിരുന്നു.
ഡൽഹിയിൽ സർക്കാരിന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ റസിഡന്റ് കമ്മീഷണറായും കൂടാതെ, അദ്ദേഹത്തെ സഹായിക്കാൻ സ്റ്റാഫുകളും ഉണ്ടായിരുന്നു. അതിനിടെയാണ് സമ്പത്തിന് കാബിനറ്റ് റാങ്ക് നൽകി സമ്പത്തിനെ പുനരധിവസിപ്പിച്ചത്. അങ്ങനെ ഒരു നീക്കത്തിലൂടെ സർക്കാരിന് നഷ്ടം ഉണ്ടാക്കണോ എന്നായിരുന്നു പാർട്ടിക്കുള്ളിൽ തന്നെ ചോദ്യമുയർന്നത്.
ഇതുകൊണ്ട് യാതൊരു പ്രയോജനം ഉണ്ടായില്ലെന്നും സർക്കാർ ഖജനാവിൽ നിന്ന് കുറെ പണം ആവശ്യമില്ലാതെ ഒഴുകുമെന്നും അന്ന് വിമർശനം ഉയർന്നിരുന്നു. പക്ഷേ ഇതൊന്നും മുഖ്യമന്ത്രി വകവച്ചില്ല എന്ന് സാരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കണക്കുകൾ ഒന്നും പുറത്തുവിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ധൂർത്തിന് പണം അനുവദിച്ച് നൽകിയിരിക്കുന്നത് എന്ന ആക്ഷേപം ഇപ്പോൾ ശക്തമാവുകയാണ്.
2019 ആഗസ്തിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ ദല്‍ഹിയില്‍ നിയമിക്കുന്നത്. ഇത് കൂടാതെ സമ്പത്തിനായി 4 പേഴ്സണല്‍ സ്റ്റാഫുകളേയും ദിവസ വേതനത്തിന് 6 പേരേയും അനുവദിച്ചിരുന്നു. സമ്പത്തിനും മറ്റ് ഉദ്യോഗസ്ഥർക്കും വേണ്ടി നൽകിയ തുകയുടെ വിശദാംശങ്ങളും വിശദീകരിച്ചിട്ടുണ്ട്:
2019-20 — ശമ്പളം – 2,52, 31, 408 രൂപ, വേതനം – 8,83, 824 രൂപ, യാത്ര ചെലവുകൾ – 8,00, 619 രൂപ, ഓഫീസ് ചെലവുകൾ – 63, 25, 269 രൂപ, ആതിഥേയ ചെലവുകൾ – 98, 424 രൂപ, മോട്ടോർ വാഹന സംരക്ഷണം, അറ്റക്കുറ്റപണിക്കൾ- 1, 13, 109 രൂപ, മറ്റ് ചെലവുകൾ – 47, 36, 410 രൂപ, പെട്രോൾ / ഡീസൽ 3, 73, 462 രൂപ.
2020 -21 — ശമ്പളം – 2,09, 89,808 രൂപ, വേതനം – 14 , 61, 601 രൂപ, യാത്ര ചെലവുകൾ – 11, 44 , 808 രൂപ, ഓഫീസ് ചെലവുകൾ – 49, 99, 603 രൂപ, ആതിഥേയ ചെലവുകൾ – 73, 205 രൂപ, മോട്ടോർ വാഹന സംരക്ഷണം, അറ്റക്കുറ്റപ്പണിക്കൾ- 45, 289 രൂപ, മറ്റ് ചെലവുകൾ – 51, 02, 882 രൂപ, പെട്രോൾ / ഡീസൽ 3, 10, 633 രൂപ.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും അതെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു പിണറായി സര്‍ക്കാരിന്റെ നടപടി. ഏകോപനം ഏറ്റവും ആവശ്യമായിരുന്ന കോവിഡ് കാലത്ത് സമ്പത്ത് ദല്‍ഹിയിലുണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തില്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ പോലും സാധിച്ചിരുന്നില്ലെന്നും വിമര്‍ശനം ഉയരുന്നിരുന്നു. അതിനിടയിലാണ് സര്‍ക്കാര്‍ ഇത്രയും നാള്‍ പൂഴ്ത്തിവെച്ച കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
ഡല്‍ഹിയിലെ ചുമതലകള്‍ ഒഴിഞ്ഞ സമ്പത്ത് ഇപ്പോള്‍ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. കേന്ദ്ര സര്‍ക്കാരുമായിയുള്ള ഏകോപനമായിരുന്നു കാമ്പിനറ്റ് റാങ്കിലുള്ള സമ്പത്തിന്റെ ചുമതല. ഇതിന് ഡല്‍ഹിയില്‍ ഐഎഎസ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തില്‍ സംവിധാനമുണ്ട്. ഇപ്പോൾ കണക്കുകള്‍ പുറത്ത് വന്നതോടെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























