ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം; വെഞ്ഞാറമൂട് സ്വദേശിയായ മോഹനൻ പിടിയിൽ, ജോലി കഴിഞ്ഞ് ഇറങ്ങിയ നഴ്‌സിനും കൂട്ടിക്കൊണ്ട് പോകാനെത്തിയ ഭർത്താവിനും നേരെ സദാചാര ആക്രമണം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം നടന്നതായി റിപ്പോർട്ട്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് ഇത്തരത്തിൽ പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയും പൊലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജോലി കഴിഞ്ഞ് ഇറങ്ങിയ നഴ്‌സിനും കൂട്ടിക്കൊണ്ട് പോകാനെത്തിയ ഭർത്താവിനും നേരെയായിരുന്നു ഇത്തരത്തിൽ സദാചാര ആക്രമണം നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം നടന്നത്.
അതേസമയം, അയൽവാസി വൃദ്ധയെ കുത്തിക്കൊന്നതായി റിപ്പോർട്ട്. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് യുവാവിന്റെ കുത്തേറ്റ് മരിച്ചത്. അയൽവാസിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. പ്രതി പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. നിരവധി കേസുകളിൽ പ്രതിയായ പ്രദീപ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























