വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും...

വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. തിരുവനന്തപുരത്തെ കോടതിയിലാണ് അപ്പീല്‍ നല്‍കുക.
ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സര്‍ക്കാര്‍ അനുകൂല നിയമവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇതിനിടെ കേസിന്റെ അന്വേഷണം തിരുവനന്തപുരം ഫോര്‍ട്ട് എസിപിക്ക് കൈമാറി കഴിഞ്ഞു.
നേരത്തെ ഫോര്‍ട്ട് സ്റ്റേഷന്‍ എസ് എച്ച് ഒ ആയിരുന്നു കേസ് അന്വേഷിച്ചത്. ജാമ്യം റദ്ദാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്കായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും തേടിയിട്ടുണ്ട്. മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കി.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. ഇതിനിടെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വാദം പറയേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തത് വിവാദമായിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറാണ് കേസില്‍ സര്‍ക്കാരിന്റെ വാദം അറിയിക്കേണ്ടിയിരുന്നത്.
ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും പ്രോസിക്യൂഷന് വേണ്ടി ആരും ഹാജരായില്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ വിഷയം പരിശോധിക്കുമെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു.
തിരുവനന്തപുരത്ത് ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം.
"
https://www.facebook.com/Malayalivartha






















