എന്തിനീ ക്രൂരത.... മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....രാമനാട്ടുകരയിലെ തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം ഫുട്പാത്തിലാണ് ആണ്‍ കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്, പോലീസ് അന്വേഷണം ആരംഭിച്ചു

എന്തിനീ ക്രൂരത.... മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....രാമനാട്ടുകരയിലെ തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം ഫുട്പാത്തിലാണ് ആണ്‍ കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്, പോലീസ് അന്വേഷണം ആരംഭിച്ചു.
തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫുട്പാത്തിലാണ് കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അതേസമയം മറ്റൊരു സംഭവത്തില്‍ ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയില്‍ ഒരു കുഞ്ഞിനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം 26ാംതീയതി രാവിലെ 6 മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ബാഗില്‍ പൊതിഞ്ഞ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കുഞ്ഞിനെ കണ്ട ഒരു യാത്രക്കാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈപറ്റി. സംഭവത്തില്‍ ആന്ധ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ട് പോയി വാക്‌സിന്‍ നല്‍കിയ ശേഷം ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസിന് (ഐ.സി.ഡി.എസ്) കൈമാറിയതായി പൊലീസ് .
"
https://www.facebook.com/Malayalivartha






















