അന്ന് രാത്രി പിടി വളരെ അസ്വസ്ഥനായിരുന്നു.. നടിയുടെ പൊട്ടിക്കരച്ചിൽ സഹിക്കാനായില്ല! നടി ആക്രമിക്കപ്പെട്ട രാത്രിയെ കുറിച്ച് നെഞ്ച് തകർക്കുന്ന വെളിപ്പെടുത്തലുമായി പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച് സംഘം. പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനി ചോദ്യം ചെയ്യാൻ ബാക്കിയുള്ളവരെ ഉടൻ തന്നെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടണമെന്ന ഏകദിന ഉപവാസ സമരം നടക്കുന്ന എറണാകുളം ഗാന്ധി സ്‌ക്വയറിലെത്തി പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ഐക്യദാര്‍ഢ്യം അറിയിച്ചു. അത്രയും സത്യസന്ധമായാണ് പി ടി തോമസ് കേസില്‍ ഇടപെട്ടതെന്ന് ഉമ പറഞ്ഞു. എന്നാല്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണി പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് താന്‍ സംശയിക്കുന്നുവെന്നും ഉമാ തോമസ് ആശങ്ക പ്രകടിപ്പിക്കുകയുമുണ്ടായി.
നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പി ടി തോമസ് അസ്വസ്ഥനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് ഭാര്യ ഉമ തോമസ്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഉമ പറഞ്ഞു. അച്ഛനെ പോലെയാണ് പി ടിയെന്നും അദ്ദേഹത്തിൻറെ വാക്കുകൾ കരുത്തായിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ടെന്നും ഉമ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു ഉമ തോമസിന്റ ഈ വാക്കുകൾ. നടി ആക്രമിക്കപ്പെട്ട രാത്രി പിടി തോമസ് ഉറങ്ങിയിട്ടില്ല. അദ്ദേഹം വീട്ടിൽ വന്ന് കിടന്ന ശേഷം പെട്ടെന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം വീട്ടിൽ പുലർച്ചെയോടെയാണ് തിരിച്ചെത്തിയത്. അപ്പോൾ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. ആ സംഭവത്തിന് ശേഷം പെൺകുട്ടി എന്നെ വിളിച്ചിരുന്നു. പിടിയുടെ പിന്തുണയുണ്ടായത് കൊണ്ടാണ് തനിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിച്ചതെന്നാണ് അവർ പറഞ്ഞത്. സത്യം എന്നായാലും വിജയിക്കും. പോലീസ് മൊഴിയെടുത്തപ്പോഴെല്ലാം ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. ആ സമയത്തൊക്കെ ഒരച്ഛനെ പോലെ പിടി തോമസ് പറഞ്ഞ വാക്കുകളാണ് തനിക്ക് ഊർജം പകർന്നത്. അതുകൊണ്ടാണ് താൻ പിടിച്ച് നിന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
പിടി തോമസിന് വയ്യാതിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നേൽ താൻ തീർച്ചയായും വന്നിരുന്നേനേയെന്നും നടി പറഞ്ഞിരുന്നു. താൻ ഇടക്ക് അദ്ദേഹത്തെ കാണാൻ വരാതിരുന്നത് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയർന്നാലോയെന്ന ഭയം കൊണ്ടാണെന്നും ഉമ തോമസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസം ആക്രമത്തിന് ഇരയായ നടി നടൻ ലാലിന്റെ വീട്ടിലേക്കായിരുന്നു പോയത്. അന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പം തൃക്കാക്കര എം എൽ എ എന്ന നിലയില്‍ പിടി തോമസും വിവരമറിഞ്ഞ് ലാലിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കേസിൽ പിടി തോമസിനെ സാക്ഷി ചേർത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞിരുന്നുവെന്നും മനസാക്ഷിയുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒരിക്കൽ പിടി തോമസ് വ്യക്തമാക്കിയിരുന്നു. പല തവണ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉമ തോമസ് കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി ടി തോമസ് ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ ശക്തമായി നിലപാടെടുത്തേനെയെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















