മഞ്ജു വാര്യരെ സ്വാധീനിക്കാന്‍ വേണ്ടി ദിലീപ് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറേയും കൂട്ടി അവരുടെ ഫ്‌ളാറ്റില്‍ പോയി... രഹസ്യമായി കോടതി മുറികളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും മൊഴി കൊടുക്കാതെ പബ്ലിക്കായി ഒരു പ്രസ്താവന നടത്തണം... അവരുടെ വാക്കുകള്‍ കേരളം പ്രതീക്ഷിച്ചിരിക്കുകയാണ്... തുറന്നടിച്ച് ബാലചന്ദ്രകുമാർ

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസ് വലിയൊരു വഴിത്തിരിവിലേക്ക് തിരിഞ്ഞത്. ഇപ്പോഴിതാ കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുകയാണ് ബാലചന്ദ്ര കുമാർ. മഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതായി അറിഞ്ഞുവെന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...
'നടിയെ ആക്രമിച്ചതിന് ശേഷം നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ ദിലീപ് പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബോഡി ലാഗ്വേംജ് സാധാരണ രീതിയില്‍ അല്ലായിരുന്നു. ദിലീപ് പറഞ്ഞത് ഇത് ഒരു സിനിമാ കുടുംബത്തില്‍ സംഭവിച്ചു എന്നതിനേക്കാള്‍ കേരളത്തില്‍ സംഭവിച്ചു എന്നുളളതാണ് അതിശയം തോന്നിപ്പിച്ചത് എന്നാണ്. സിനിമാ കുടുംബത്തില്‍ സംഭവിച്ചാല്‍ കുഴപ്പമില്ലെന്നാണ് പുളളി പറയുന്നത്''. ''പോലീസ് നന്നായി അന്വേഷണം എന്നാണ് അന്ന് ദിലീപ് അവിടെ പറഞ്ഞത്. മാത്രമല്ല ദിലീപ് ബോധപൂര്‍വം ഒരുകാര്യം കൂടി പറഞ്ഞു. മീഡിയ ഇതിനെ വളച്ചൊടിക്കുന്ന പരിപാടി ആവിഷ്‌ക്കരിക്കരുത്. മീഡിയ പിറകേ പോകും എന്ന് പുളളിക്ക് അറിയാം. അപ്പോഴത് കാലേക്കൂട്ടി അവിടെ സംസാരിച്ചു. ഇതിനക്ക് ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് മഞ്ജു വാര്യര്‍ ആണ്''. ''എന്തുകൊണ്ടാണ് അവര്‍ ക്രിമിനല്‍ ഗൂഢാലോചന എന്ന വാക്ക് പറഞ്ഞത്. ഈ നടിക്ക് സംഭവിച്ചിട്ടുളള വിഷയത്തിലെ ഗൂഢാലോചന നടത്തിയത് ആരാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമെന്ന് താന്‍ വിശ്വസിക്കുന്നു. രഹസ്യമായി കോടതി മുറികളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും മൊഴി കൊടുക്കാതെ പബ്ലിക്കായി ഒരു പ്രസ്താവന നടത്തണം. അവരുടെ വാക്കുകള്‍ കേരളം പ്രതീക്ഷിച്ചിരിക്കുകയാണ്.'' ''കേരളത്തിലെ ഒരു നമ്പര്‍ വണ്‍ സ്ത്രീ ആയി കണക്കാക്കാവുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍.
അവര്‍ വന്ന് പറയുന്ന വാക്കുകള്‍് ജനത്തെ സ്വാധീനിക്കും. തനിക്ക് ചില കാര്യങ്ങളില്‍ സംശയമുണ്ടെന്ന് അവര്‍ പറയണം. അവര്‍ വിഷയങ്ങള്‍ പറയേണ്ട. മുന്‍ ഭര്‍ത്താവുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരു കാര്യവും പറയേണ്ട. മകളെ ബാധിക്കുന്ന ഒരു കാര്യവും പറയേണ്ട''. എന്നാല്‍ മുന്‍ ഭര്‍ത്താവിനെ ബാധിക്കുന്ന കാര്യം പറയാതിരിക്കരുത്. തന്റെ മുന്‍ ഭര്‍ത്താവാണ് മകളുടെ അച്ഛനാണ് എന്ന് പറഞ്ഞാല്‍ അദ്ദേഹമൊരു ക്രിമിനല്‍ ആണെങ്കില്‍ അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തോട് പറയണം. അല്ലാതെ അടച്ചിട്ട കോടതി മുറിയിലും ഹോട്ടല്‍ മുറിയിലും മാത്രം പറഞ്ഞ് തടിതപ്പുന്ന രീതി അവര്‍ മാറ്റണം. അവര്‍ തുറന്ന് പറഞ്ഞേ മതിയാവൂ. അവര്‍ ഒരു ന്യൂട്രല്‍ നിലപാട് സ്വീകരിക്കുന്ന സ്ത്രീയാണ് എന്നാണ് മനസ്സിലാക്കുന്നത്''. ''അവര്‍ പറയുന്നത് നമ്മള്‍ കാണാറില്ല. പക്ഷേ അവരുടെ പെരുമാറ്റം, ചില പ്രസംഗങ്ങള്‍, അവര്‍ പറഞ്ഞുവെന്ന് പറയുന്ന പത്രവാര്‍ത്തകള്‍ വെച്ച് നോക്കുമ്പോള്‍ അവര്‍ക്ക് നിഷ്പക്ഷ നിലപാടാണ് എന്നാണ് മനസ്സിലാക്കുന്നത്. അവരെ സ്വാധീനിക്കാന്‍ വേണ്ടി ദിലീപ് അവരുടെ ഫ്‌ളാറ്റില്‍ പോയതായി അറിവുണ്ട്. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറേയും കൂട്ടി അവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് പോയിട്ടുണ്ട്. അത് ശരിയാകാം തെറ്റാകാം. പക്ഷേ എന്നിട്ട് പോലും മഞ്ജു വഴങ്ങിയില്ലെന്നാണ് അറിഞ്ഞത്''.
https://www.facebook.com/Malayalivartha






















