വളര്‍ത്തുകുരങ്ങിന് ശസ്ത്രക്രിയ.... പ്രസവ ബുദ്ധിമുട്ടുകള്‍ കാരണം ജീവന്‍ ഭീഷണിയിലായ അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി

വളര്‍ത്തുകുരങ്ങിന് ശസ്ത്രക്രിയ.... പ്രസവ ബുദ്ധിമുട്ടുകള്‍ കാരണം ജീവന്‍ ഭീഷണിയിലായ അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി.
മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയിലാണ് അപൂര്‍വയിനം മാര്‍മോസെറ്റ് വിഭാഗത്തില്‍പ്പെട്ട കുരങ്ങിനാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.
കുന്നംകുളം സ്വദേശി ലൈസന്‍സ് എടുത്ത് വളര്‍ത്തുന്നതാണ് മൂന്നുവയസ്സുള്ള കുരങ്ങ്. അരക്കിലോ മാത്രമാണ് തൂക്കമുള്ളത്. കറുപ്പും വെള്ളയുമാണ് നിറം. രണ്ടു ലക്ഷം രൂപയോളം വിലവരും.
അതേസമയം കഴിഞ്ഞ രണ്ട് പ്രസവങ്ങളും സാധാരണമായിരുന്നു. ഓരോന്നിലും രണ്ട് കുട്ടികള്‍ വീതമുണ്ട്. മൂന്നാമത്തെയാണ് വളരെ സങ്കീര്‍ണമായത്. പ്രസവത്തിന്റെ ഭാഗമായി കലശലായ അസ്വസ്ഥതകളുണ്ടായപ്പോള്‍ ആശുപത്രിയിലെത്തിച്ചു.
അള്‍ട്രാ സൗണ്ട് പരിശോധനയില്‍ മൂന്ന് കുട്ടികള്‍ക്കും ജീവനില്ലെന്ന് കണ്ടു. പ്രസവത്തിനുള്ള മരുന്ന് നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് സിസേറിയന്‍ നടത്താന്‍ തീരുമാനിച്ചു.
വളര്‍ത്തുകുരങ്ങിന് ശസ്ത്രക്രിയ നടത്തിയത് കേരളത്തില്‍ ആദ്യമായാണ് . മൂന്ന് കുട്ടികള്‍ ഉള്ളതിനാല്‍ ഗര്‍ഭപാത്രം വികസിക്കാനായി ബുദ്ധിമുട്ടുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ . ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അമ്മയും കുട്ടികളും ചത്തുപോകാറാണ് പതിവുള്ളത്.
മണ്ണുത്തി അനിമല്‍ റീ-പ്രൊഡക്ഷന്‍ വിഭാഗം മേധാവി ഡോ. സി. ജയകുമാര്‍, അസിസ്റ്റന്റുമാരായ ഡോ. ഹിരണ്‍ എം. ഹര്‍ഷന്‍, ഡോ. മാഗ്നസ് പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
"
https://www.facebook.com/Malayalivartha






















