നിരവധി സാധാരണക്കാരുടെ ജീവനെ കൊന്നൊടുക്കി; ഒരുപാട് കെട്ടിടങ്ങൾ തകർത്തു തരിപ്പണമാക്കി; പലരെയും പട്ടിണിയുടെ ക്രൂരമായ അനുഭവത്തിലേക്ക് തള്ളിനീക്കി; ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഭീതിയുടെയും ഭയാനകതയുടെയും അനുഭവങ്ങളിലൂടെ കൊണ്ടുപോയി; ഒടുവിൽ ലോകത്തെ ഞെട്ടിച്ച് റഷ്യയുടെ ആ വെളിപ്പെടുത്തൽ; നമ്മൾ കണ്ടത് യുദ്ധമല്ല

നിരവധി സാധാരണക്കാരുടെ ജീവനെ കൊന്നൊടുക്കി.... ഒരുപാട് കെട്ടിടങ്ങൾ തകർത്തു തരിപ്പണമാക്കി.... പലരെയും പട്ടിണിയുടെ ക്രൂരമായ അനുഭവത്തിലേക്ക് തള്ളിനീക്കി..... ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഭീതിയുടെയും ഭയാനകതയുടെയും അനുഭവങ്ങളിലൂടെ കൊണ്ടുപോയി... നിരവധിപേരുടെ രക്തങ്ങൾ തെരുവുകളിൽ ചീന്തി..... വ്യോമാക്രമണങ്ങൾ ശക്തമായി.... റഷ്യയുടെ ക്രൂരതയിൽ ലോകം കണ്ടത് യുദ്ധസമാനമായ സംഭവങ്ങൾ ...
ചെയ്യേണ്ടതെല്ലാം ചെയ്തു കൂട്ടി ക്രൂര നരഹത്യ നടത്തിയതിനുശേഷം റഷ്യയുടെ ഒരു ന്യായീകരണം പുറത്തുവന്നിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. മെയ് 9ന് വിജയ ദിനം ആഘോഷിക്കാനിരിക്കുകയാണ് . ഈ സന്ദർഭത്തിൽ റഷ്യയുടെ മുടന്തൻ ന്യായം പുറത്തുവന്നിരിക്കുന്നത്. യുക്രൈൻ നേരെ നടത്തുന്നത് യുദ്ധമല്ലെന്ന വാദമാണ് ഉയർത്തിയിരിക്കുന്നത്.
ഈ വാദം റഷ്യ പറഞ്ഞിരിക്കുന്നത് ലോകത്തെ ഒന്നടങ്കം ദേഷ്യപ്പെടുത്തുന്ന ഒന്നുകൂടിയാണ്. യുദ്ധമല്ല സാധാരണ നിലയിലെ സൈനിക മുന്നേറ്റമാണെന്നുമുള്ള വിചിത്രവാദത്തിൽ റഷ്യ ഉദ്ദേശിക്കുന്നത് എന്ത് തന്നെയായാലും അത് ലോകത്തെ അതിശയിപ്പിക്കുന്നു. അക്ഷരാർത്ഥത്തിൽ ലോകത്തെ മുഴുവൻ അമ്പരപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ തന്നെയാണ് റഷ്യ നടത്തിയിരിക്കുന്നത്. ഇത്രയും ക്രൂരതകൾ ചെയ്തു കൂട്ടിയിട്ട് ഇത് യുദ്ധമല്ല ഞങ്ങളുടെ സൈന്യ
മുന്നേറ്റം തെളിയിക്കാനുള്ള ഒന്നായിരുന്നു എന്നത് വല്ലാത്തൊരു ന്യായീകരണം തന്നെയാണെന്ന് പറയാതെ വയ്യ. അതേസമയം മെയ് 9 വിജയ് ദിനത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ എന്ത് പ്രസ്താവന നടത്തുമെന്നത് നിർണ്ണായകമാണ്. നിലവിലെ യുക്രെയ്‌നെതിരായ ആക്രമണങ്ങൾ തുടരുമോ അതോ മറ്റേതെങ്കിലും തരത്തിലേക്ക് ആക്രമണ ശൈലി മാറ്റുമോ എന്നതാണ് ലോകം നോക്കുന്നത്.
മെയ് 9 ലെ വിജയ ദിനാചരണത്തിൽ യുക്രെയ്‌നെതിരെ ആക്രമണം കനപ്പിക്കാൻ പുടിൻ നിർദ്ദേശിക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. ജർമ്മനിയുടെ നാസിപടയേയും രണ്ടാം ലോകമഹായുദ്ധത്തിലെ വിജയവും ആഘോഷിക്കുന്ന വിജയ ദിനത്തിൽ യുക്രെയ്‌നെതിരെ അവസാന മുന്നേറ്റത്തിന് സൈന്യത്തോട് നിർദ്ദേശിക്കുമെന്ന ശക്തമായ സൂചനയാണ് യൂറോപ്യൻ രാജ്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. എന്തായാലും റഷ്യയുടെ പുതിയ വാദം ലോകത്തെ മുഴുവൻ അമ്പരപ്പിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























