രാഹുലിന്റെ പ്രസംഗത്തിനുള്ള അനുമതി നിഷേധിച്ചത് ശരിവെച്ച് ഹൈക്കോടതി; വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി, കോടതി അറിയിച്ചത് രാഷ്‌ട്രീയ പരിപാടിക്ക് അനുവാദം നൽകാനാകില്ലെന്ന്... വൈസ് ചാൻസലർ അനുമതി നിഷേധിച്ചത് കോൺഗ്രസ് നേതാവ് വിദ്യാർത്ഥികളുമായും പൂർവ്വവിദ്യാർത്ഥികളുമായും നടത്താനിരുന്ന മുഖാമുഖം പരിപാടിക്ക്

ഒസ്മാനിയ സർവ്വകലാശാലയിൽ രാഹുലിന്റെ പ്രസംഗത്തിനുള്ള അനുമതി നിഷേധിച്ചതിനെ ശരിവെച്ച് ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത്. കോൺഗ്രസ് നേതാവ് വിദ്യാർത്ഥികളുമായും പൂർവ്വവിദ്യാർത്ഥികളുമായും നടത്താനിരുന്ന മുഖാമുഖം പരിപാടിക്ക് മുന്നേ വൈസ് ചാൻസലർ അനുമതി നിഷേധിക്കുകയായിരുന്നു.
ഇതിനെതിരെ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. ഇത്തരത്തിൽ രാഷ്‌ട്രീയ പരിപാടിക്ക് അനുവാദം നൽകാനാകില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഒസ്മാനിയ സർവ്വകലാശാല ടാഗോർ ഓഡിറ്റോറിയത്തിലാണ് പരിപാടി തീരുമാനിച്ചിരുന്നത്. ഈ മാസം 7-ാം തിയതി ശനിയാഴ്ചയാണ് പരിപാടി തീരുമാനിച്ചിരുന്നത് തന്നെ.
‘വിദ്യാർത്ഥികൾ ഹർജിയിൽ പറയുന്ന പ്രകാരമുള്ള മുഖാമുഖം അക്കാദമിക തലത്തിലെ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാനുള്ളതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല. പരിപാടിയുടെ ഉദ്ദേശ്യം എന്താണെന്ന് സ്ഥാപന മേധാവിക്കുള്ള സംശയം നിലനിൽക്കുന്നു. രാഷ്‌ട്രീയപരമായ മാനം പരിപാടിക്കുള്ളതായി ബോധ്യപ്പെട്ടതിനെ തിരുത്താൻ ഹർജിക്കാർക്കായിട്ടില്ല. ആയതിനാൽ രാഹുലിന്റെ പരിപാടിക്കുള്ള അനുമതി നിഷേധിച്ചതെന്ന വൈസ് ചാൻസലറുടെ നിഗമനം കോടതിക്ക് ശരിയെന്ന് ബോധ്യപ്പെട്ടിരുക്കുന്നു.അതിനാൽ വിദ്യാർത്ഥികളുടെ ആവശ്യം നീതികരിക്കാവുന്നതല്ല.’ എന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
അതേസമയം ഒരു സർവ്വകലാശാല ക്യാമ്പസുകളും ബാഹ്യമായ രാഷ്‌ട്രീയ പ്രചാരണ പരിപാടിക്കായി ഉപയോഗിക്കാൻ അനുവാദമില്ല. എന്നുമാത്രമല്ല സർവ്വകലാശാലയുടെ കാര്യനിർവ്വഹണ സമിതി യുടെ 1591എച്ച് പ്രമേയ പ്രകാരം രാഷ്‌ട്രീയ പരിപാടികൾക്ക് അനുവാദമില്ല എന്ന സർവ്വകലാ ശാല വ്യക്തമാക്കിയത് ലംഘിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല എന്നതും വ്യക്തമാണ്.
ഇന്ത്യൻ ഭരണ ഘടനയുടെ 14-ാം വകുപ്പ് പറയുന്നത് ഭാവാത്മകവും ക്രീയാത്മകവുമായ സമത്വമാണ് അല്ലാതെ നിഷേധാത്മകമായ സമത്വമല്ലെന്നും കോടതി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























