എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ല, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്നും മന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. കൂടാതെ ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാനായി പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി ആരോപിച്ചു.
അധ്യാപകരുടെ മൂല്യ നിര്‍ണയം ബഹിഷ്‌കരണത്തില്‍ ദുരൂഹതയുണ്ട്. മൂല്യനിര്‍ണയ ബഹിഷ്‌കരണം സര്‍ക്കാര്‍ അന്വേഷിക്കും. മുന്നറിയിപ്പില്ലാതെയാണ് ബഹിഷ്‌കരണം. ഹൈക്കോടതി ഉത്തരവിന് എതിരാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ' ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ. യു.പി. സ്‌കൂളില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.
ഗണിതാശയങ്ങളിലൂന്നി ഗണിതകളികളിലൂടെയും പാഠപുസ്തകവുമായി ബന്ധിച്ചുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ലളിതമായി ഗണിതം സ്വായത്തമാക്കാന്‍ ഉതകുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പതിമൂന്നു ലക്ഷം കുട്ടികള്‍ക്ക് ഗണിതപഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന ഗണിതകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കുട്ടികളോടൊപ്പം ഗണിതാശയ കളികളിലും മന്ത്രിയും ജനപ്രതിനിധികളും പങ്കാളികളായി. രക്ഷിതാക്കളെയും കുട്ടികളെയും ഒരുപോലെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൈമറിതലത്തില്‍ നിന്നു തന്നെ ഗണിതത്തില്‍ അടിസ്ഥാന ശേഷി കൈവരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന രണ്ട് പരിപാടികള്‍ക്കും മന്ത്രി ആശംസ നേര്‍ന്നു.
https://www.facebook.com/Malayalivartha

























