സങ്കടക്കടലിലായി വീട്ടുകാര്‍... നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം വില വരുന്ന വയറിംങ്, പ്ലമ്പിംങ് സാധനങ്ങള്‍ കളവു പോയി... സ്വിച്ച് ബോര്‍ഡുകളില്‍ നിന്നടക്കം വയറുകള്‍ ഊരിയെടുത്തു, വീടിനുള്ളിലുണ്ടായിരുന്ന വയറുകള്‍ മുറിച്ച് നശിപ്പിച്ച നിലയില്‍, വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

സങ്കടക്കടലിലായി വീട്ടുകാര്‍... നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം വില വരുന്ന വയറിംങ്, പ്ലംമ്പിഗ് സാധനങ്ങള്‍ കളവു പോയി... വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കാഞ്ഞിപ്പള്ളി പനന്താനത്തില്‍ ഹന്‍സല്‍ പി നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തമ്പലക്കാട്- ആനക്കല്ല് റോഡിലുള്ള ഹന്‍സല്‍ പി നാസറിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നാണ് വയറിംങ്, പ്ലമ്പിംങ്ങ് സാധനങ്ങള്‍ കവര്‍ന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടിന്റെ വയറിംങ് ജോലികള്‍ പൂര്‍ത്തികരിച്ചിരുന്നു. ഈ വയറുകളാണ് സ്വിച്ച് ബോര്‍ഡുകളില്‍ നിന്നടക്കം ഊരിയെടുത്ത് മോഷ്ടിച്ചത് 1,15,000 രൂപയുടെ വയറിംങ്, പ്ലമ്പിംഗ് സാധനങ്ങളാണ് വീട്ടുകാര്‍ വാങ്ങിയിരുന്നത്. ഇവയില്‍ ഭൂരിഭാഗവും മോഷണം ചെയ്യപ്പെട്ടുവെന്ന് പോലീസ് .
ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന പ്ലമ്പിംഗ് സാധനങ്ങളും ഇതുകൂടാതെ മോഷണം പോയി. വീടിനുള്ളില്‍ ഉണ്ടായിരുന്ന വയറുകള്‍ മുറിച്ച് നശിപ്പിച്ച നിലയില്‍ .ശനിയാഴ്ച രാത്രിയില്‍ മേഖലയില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു. ഈ സമയത്ത് മോഷണം നടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വരെ വീട്ടില്‍ പണിക്കാരുണ്ടായിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനത്തില്‍.
വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് പോലീസ്. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha

























