പാലക്കാട്ട് ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പാലക്കാട്ട് ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യയാണ് ഹര്‍ജി നല്‍കിയത്.
അന്വേഷണ പുരോഗതി നേരിട്ടു വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്പോള്‍ പോലീസ് മേധാവി ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കേസ് അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.
അതേസമയം നവംബര്‍ പതിനഞ്ചിനാണ് പാലക്കാട് മമ്പ്രത്തിനു സമീപത്ത് വച്ച് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
രാഷ്ട്രീയ വിരോധം കാരണം ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ സഞ്ജിത്തിനു ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലെത്തിച്ചത്.
" a
https://www.facebook.com/Malayalivartha

























