'എന്റെ ജീവന്‍ അപകടത്തിലാണ്... പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നു' പോലീസാണെന്ന പേരില്‍ തന്നെ ആരോ പിടിച്ചുകൊണ്ടുപോകുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

'എന്റെ ജീവന്‍ അപകടത്തിലാണ്... പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നു' പോലീസാണെന്ന പേരില്‍ തന്നെ ആരോ പിടിച്ചുകൊണ്ടുപോകുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.
ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം.
''എന്റെ ജീവന്‍ അപകടത്തിലാണ്. പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നു. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. എന്റെ മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. കാറിന്റെ താക്കോല്‍ തട്ടിപ്പറിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ പോലീസ് ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ഒളിവിലല്ല. കേസുണ്ടെങ്കില്‍ പോലീസ് എന്നെ അറസ്റ്റ് ചെയ്യണം. ''
'എന്റെ ജീവന് പോലീസ് സംരക്ഷണം നല്‍കണം. പോലീസ് വരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഒരു ഇന്നോവകാറില്‍ പിന്തുടര്‍ന്ന് വന്ന് എന്നെ പിടിച്ചുകൊണ്ടുപോകാന്‍ നോക്കുന്നു. മരിക്കാന്‍ എനിക്ക് പേടിയില്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെ കള്ളക്കേസുണ്ടാക്കുന്നു- സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെന്ന് പൊലീസ് വിളിച്ചറിയിച്ചിട്ടില്ല. ഞാൻ ആ കേസ് ഫോളോ ചെയ്യാൻ തയ്യാറാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ കീഴടങ്ങാൻ തയ്യാറാണ്. പക്ഷേ പൊലീസെന്നും പറഞ്ഞ് വേഷം കെട്ടി കൊണ്ടുപോയി കൊല്ലാനാണ് ശ്രമിക്കുന്നത്. നിയമപരമായി നടക്കുകയാണെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതികൊടുത്തിട്ടുണ്ട്.
" fr
https://www.facebook.com/Malayalivartha

























