എല്‍ഡിഎഫ് ജില്ലാ യോഗം കഴിഞ്ഞു, മുന്നണി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് സിപിഎം വച്ചില്ല.... എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും.....

എല്‍ഡിഎഫ് ജില്ലാ യോഗം കഴിഞ്ഞു, മുന്നണി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് സിപിഎം വച്ചില്ല.... എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയേക്കും.
അതേസമയം അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത ഇന്നലെ ഉച്ചയോടെ പുറത്തുവന്നിരുന്നു. തൃക്കാക്കരയില്‍ അരുണ്‍ കുമാറിന്റെ പേരില്‍ ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടെങ്കിലും വാര്‍ത്തയായതോടെ ചുമരെഴുത്ത് പണികള്‍ നിര്‍ത്തിവെച്ചിരുന്നു.
പിന്നാലെ വാര്‍ത്തകള്‍ നിഷേധിച്ചു എല്‍ഡിഎഫ് നേതൃത്വവും രംഗത്തെത്തി. ഇതുവരെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നും ഇന്ന് നടക്കുന്ന ഇടതു മുന്നണി യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്നലെ പറഞ്ഞിരുന്നു.
സാധാരണ ഗതിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങി ഏറെ കഴിഞ്ഞായിരക്കും യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. പ്രത്യേകിച്ചും ഉപതിരഞ്ഞെടുപ്പുകളില്‍. എന്നാല്‍ തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിന് കാരണം കോണ്‍ഗ്രസ് വമ്പനെ മറുകണ്ടം ചാടിക്കാനുള്ള നീക്കമാണെന്നാണ് കരുതുന്നത്.
തൃക്കാക്കരയില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും സി പി എമ്മിന് സ്വീകാര്യമല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ തന്നെ ഇക്കാര്യം പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ വിജയിച്ചാല്‍ അത് സില്‍വര്‍ ലൈനിനുളള പച്ചക്കൊടിയായാണ് പാര്‍ട്ടിയും സി പി എമ്മും കണക്കാക്കുന്നത്. കെ വി തോമസ് പാര്‍ട്ടിയോട് അടുത്ത് നില്‍ക്കുന്ന സാഹചര്യവും പരമാവധി മുതലാക്കാനാണ് പാര്‍ട്ടിയുടെ നീക്കം
"
https://www.facebook.com/Malayalivartha