കൂമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബു നല്ലൊന്നാന്തരം കഞ്ചാവോ ? ചീത്തവിളിയും...അടിയും.. ചവിട്ടും.. പിടിച്ചുമാറ്റാൻപറ്റാതെ സുഹൃത്തുക്കൾ .... ലഹരിയിലാറാടി ബാബു കാട്ടുന്ന പരാക്രമങ്ങളുടെ വീഡിയോ പുറത്ത് ...

കൂമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബവിനെ എല്ലാവർക്കും അറിയാം ഇപ്പോൾ ഇതാ ബാബുവിൻെറ വീഡിയോ ആണെന്ന് കരുതപ്പെടുന്ന ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
ബാബു കഞ്ചാവിന് അടിമയെന്ന് റിപ്പോര്‍ട്ടും ഇപ്പോൾ പുറത്തുവരുന്നുണ്ട്..യുവാവ് കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെയും സ്വന്തം കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവരുന്നത് .
ലഹരി മൂത്ത ബാബു തന്നെ നിയന്ത്രിക്കാനെത്തിയ ചെറുപ്പക്കാരെയും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നലറിക്കൊണ്ടാണ് ബാബു അക്രമം കാട്ടുന്നത്.ബാബു പരാക്രമം കാട്ടുന്ന വീഡിയോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. കഞ്ചാവ് അമിതമായി ഉപയോഗിച്ചതിന്റെ പരാക്രമമാണ് ബാബു കാട്ടുന്നത് എന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്. കുടുംബ പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തെ സുഹൃത്തുക്കള്‍ തടയുന്നതാകാം എന്നും അഭിപ്രായം ഉയരുന്നുണ്ട്.
2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി.
നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാ സംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍ നിന്നുമാണ് ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണ് രക്ഷാദൗത്യത്തിനായി മല മുകളിലേക്കു കയറിയത്. ഡ്രോണ്‍ ഉപയോഗിച്ച് ബാബു ഇരുന്നിരുന്ന സ്ഥലം നിരീക്ഷിക്കുകയും ഭക്ഷണം എത്തിക്കാനും ശ്രമിച്ചിരുന്നു.പൊലീസ്, അഗ്‌നിരക്ഷാസേന, വനം റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബാബുവിന്റെ അടുത്ത് എത്താനായില്ല. അന്ന് രാത്രി ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി സംഘം മലമുകളില്‍ ക്യാംപ് ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ 10 മണിയോടെ തന്നെ ബാബുവിനെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചു.
പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗമാണ് ബാബുവിനെ താഴെയെത്തിച്ചത്. ഇവിടെ നിന്ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മലമ്ബുഴ ചെറാട് കുമ്ബാച്ചി മലയ്ക്ക് ആയിരം മീറ്റര്‍ മീറ്റര്‍ ഉയരമുണ്ട്. ചെങ്കുത്തായ മലനിരകളിലൂടെ നടക്കാന്‍ പോലും പ്രയാസമാണെന്നിരിക്കെ മല കയറുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതിനിടെ, ബാബുവിന്റെ ജീവിതം സിനിമയാക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഒമര്‍ ലുലു തന്നെ പിന്നീട് രംഗത്തെത്തി. ബാബുവിന്റെ കഥ ഒമര്‍ സിനിമയാക്കുന്നെന്നും സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതികരണം.
ബാബുവിനെരക്ഷിക്കാന്‍ ചെലവായത് 17,315 രൂപയാണ് ചിലവായതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയുടെ ചോദ്യത്തിന് പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം മറുപടിയായി അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റ് രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്ന് കളക്ടര്‍ അറിയിച്ചു
https://www.facebook.com/Malayalivartha