കോട്ടയത്ത് വീണ്ടും കൈക്കൂലിക്കേസിൽ അറസ്റ്റ്; മൈനർ ഇറിഗേഷൻ ഡിപ്പാർട്ടമെന്റിലെ അസി.എക്‌സിക്യുട്ടീവ് എൻജിനീയറായ വനിത കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടിയിലായത്

കോട്ടയത്ത് വീണ്ടും കൈക്കൂലിക്കേസിൽ വിജിലൻസിന്റെ അറസ്റ്റ്. മറ്റൊരു വനിതാ ഉദ്യോഗസ്ഥ കൂടി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കോട്ടയം തിരുനക്കരയിലെ മിനി സിവിൽ സ്‌റ്റേഷനിലെ നാലാം നിലയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈനർ ഇറിഗേഷൻ വിഭാഗത്തിലെ അസി.എക്‌സിക്യുട്ടീവ് എൻജിനീയർ ബിനു ജോസിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
കരാറുകാരന്റെ കയ്യിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കരാറുകാരന് റിലീസ് ചെയ്തു നൽകുന്നതിനായി ഇവർ പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടർന്നു കരാറുകാരൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇവരെ കൈക്കൂലിയുമായി പിടികൂടുകയായിരുന്നു. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha