കുടുംവുമൊന്നിച്ച് ക്ഷേത്ര സന്ദർശനത്തിന് പോകവെ പാറശ്ശാലയിൽ വെച്ച് ഒരു ഇന്നോവകാറില്‍ ഇവർ പിന്തുടര്‍ന്ന് വന്ന് തന്നെ പിടിച്ചുകൊണ്ടുപോകാന്‍ നോക്കി! നാലഞ്ചുപേർ ചേർന്ന് ചേട്ടനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു സനൽകുമാറിന്‍റെ സഹോദരിയുടെ വെളിപ്പെടുത്തൽ

സംവിധായകൻ സനൽകുമാറിനെ കസ്റ്റഡിയിലെടുത്തെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാറശ്ശാലയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ സംവിധായകനെ കൊച്ചിയിലെത്തിക്കും. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അതേസമയം നാലഞ്ചുപേർ ചേർന്ന് ചേട്ടനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും സനലിൻറെ സഹോദരി പറയുകയാണ്. നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ ഇന്ന് രാവിലെയാണ് സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇയാളെ പിടികൂടാനെത്തിയപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ ആളുകളോട് സനൽകുമാർ ശശിധരൻ സഹായം അഭ്യർഥിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
പോലീസാണെന്ന പേരില്‍ തന്നെ ആരോ പിടിച്ചുകൊണ്ടുപോകുന്നുവെന്നാണ് ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരിക്കുന്നത്. എന്‍റെ ജീവന്‍ അപകടത്തിലാണ്. പോലീസാണെന്ന് പറഞ്ഞ് ഏതാനും ഗുണ്ടകള്‍ തന്നെ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നു. എന്‍റെ മൊബൈല്‍ ഇവർ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. എന്‍റെ കാറിന്‍റെ താക്കോല്‍ തട്ടിപ്പറിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. മഞ്ജുവിന്‍റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
ഞാന്‍ ഒളിവിലല്ല. കേസുണ്ടെങ്കില്‍ എന്നെ പോലീസ് അറസ്റ്റ് ചെയ്യണം, കീഴടങ്ങാൻ ഞാൻ തയ്യറാണ്, എന്‍റെ ജീവന് പോലീസ് സംരക്ഷണം നല്‍കണം. ഇവർ പോലീസിൻറെ വേഷം കെട്ടി വന്നവരാണ്, പോലീസ് വരാനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്നെ ഇവർ കൊല്ലാൻ കൊണ്ടുപോവുകയാണ്. കുടുംവുമൊന്നിച്ച് ക്ഷേത്ര സന്ദർശനത്തിന് പോകവേയാണ് പാറശ്ശാലയിൽ വെച്ച് ഒരു ഇന്നോവകാറില്‍ ഇവർ പിന്തുടര്‍ന്ന് വന്ന് തന്നെ പിടിച്ചുകൊണ്ടുപോകാന്‍ നോക്കിയതെന്നും മരിക്കാന്‍ തനിക്ക് പേടിയില്ലെന്നും യാതൊരു കാരണവുമില്ലാതെ കള്ളക്കേസുണ്ടാക്കാൻ ശ്രമിക്കുകയാണ്. മഞ്ജുവാര്യർ പരാതി നൽകിയതായി അറിയില്ല, എനിക്ക് മാനസിക പ്രശ്നങ്ങളില്ല. ഇതിൽ ചില രാഷ്ട്രീയ കക്ഷികൾക്ക് പങ്കുണ്ട്. യാതൊരു മുന്നറിയിപ്പില്ലാതെയാണ് ഇവർ പിടികൂടാൻ വന്നത്. ഇത് കൊല്ലാനുള്ള ശ്രമമാണ്. ഇത് മാധ്യമ പ്രവർത്തകർ കാണുന്നുണ്ടെന്ന് കരുതുന്നു. ഇതിനെതിരെ ചെറുവിരൽ അനക്കിയില്ലെങ്കിൽ നാട്ടിൽ അരാജകത്വമുണ്ടാകും. വധഭീഷണിയുണ്ട്, സഹോദരിയോടൊപ്പം തമിഴ് നാട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു, നിങ്ങൾ എഫ്.ഐ.ആർ കാണിക്കണം, പോലീസ് പ്രൊട്ടക്ഷൻ വേണം, ലൈവിൽ സനൽകുമാർ പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha