പുതിയ മേധാവി സ്ഥലത്തില്ല ബൈജു പൗലോസ് ഒരുക്കുന്നത് വമ്പൻ പ്ലാൻ.. ഇതിൽ ദിലീപ് കുടുങ്ങും..

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ശശിയാക്കി.സംഘ തലവനെ മാറ്റിയെങ്കിലും തലവനെ കൂടാതെ പ്രവർത്തിക്കുകയാണ് അന്വേഷണ സംഘം. ദർവേശ് സാഹിബ് ഒന്നും അറിയുന്നില്ലെന്നതാണ് സത്യം. എസ്.പി.ബൈജു പൗലോസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
തന്ത്രപരമായ നടപടികളിലാണ് നടി ആക്രമണ കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണ സംഘം അഡീഷണൽ ഡി.ജി.പി.ദർവേഷ് സാഹിബിനെ ഫോണിൽ ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തനിക്ക് സമയമില്ലെന്നാണ് അഡീഷണൽ ഡി.ജി.പി. പറയുന്നത്. മുമ്പ് നടക്കുന്ന അന്വേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകാമെങ്കിലും അഡ്വ.രാമൻപിള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ താനുമായി കൂടിയാലോചിക്കണമെന്ന് മാത്രമാണ് സംഘത്തലവൻ നൽകിയിരിക്കുന്ന നിർദ്ദേശം.
ശ്രീജിത്തിന് സംഭവിച്ചത്ത തനിക്ക് സംഭവിക്കരുതെന്ന് ദർവേഷ് സാഹിബ് കരുതുന്നു. അതിനാൽ ബൈജു പൗലോസിനെ അദ്ദേഹം അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യില്ല. അനുകൂലിച്ചാൽ സർക്കാർ എതിരാവും. എതിർത്താൽ നാട്ടുകാർ എതിരാകും.
ദിലീപ് കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥൻ എന്നറിയപ്പെടാൻ ദർവേശ് സാഹിബ് തയ്യാറല്ല. രാമൻപിള്ള വക്കിലിനെതിരെ നീങ്ങാൻ എസ്.പിയുടെ അന്വേഷണ സംഘത്തിന് കഴിയുന്നില്ലെന്ന ബുദ്ധിമുട്ട് മാത്രമാണ് ഇപ്പോഴുള്ളത്. എസ്.പിക്ക് അതിനുള്ള അനുവാദം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം പിള്ളേച്ചനെ തൂക്കി അകത്തിടുമായിരുന്നു. അതിന് ശ്രീജിത്തിൻ്റെ പിന്തുണയും കാണുമായിരുന്നു.
നടൻ സിദ്ധിഖ്, ബിന്ദു പണിക്കർ അടക്കം പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന സിനിമാ മേഖലയിലെ പലരും കോടതിയിൽ പിന്നീട് മൊഴിമാറ്റിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദീലിപിനുണ്ടായ വൈരാഗ്യത്തിന്‍റെ കാരണം സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ഇവരിലൂടെ ശ്രമിച്ചത്. ഒപ്പം ഗൂഡാലോചനയുമായി ബന്ധപ്പെട്ട ചില പ്രധാന സാക്ഷികളും കോടതിയിൽ കൂറുമാറി.
വിസ്താരം പുനരാരംഭിക്കുമ്പോൾകേസ് അട്ടിമറിച്ചതിന്‍റെയും സാക്ഷികളെ കൂറിമാറിയതിനും കാരണമായ ഇടപെടലുകൾ കോടതിയെ ധരിപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനുളള ഹർജിയിലും ഈ കണ്ടെത്തലുകൾ അവതരിപ്പിക്കും. ഇതാണ് രാമൻപിള്ളയെ തൂക്കാനുള്ള കളി.
കേസിൽ കാവ്യാ മാധവന്‍റെ മൊഴിയെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനമാകും. കൃത്യത്തിന്‍റെ ഗൂഡാലോചനയിൽ കാവ്യാ മാധവനും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. തുടരന്വേഷണഘട്ടത്തിൽ പ്രധാന സാക്ഷിയായി മാറിയ ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലും കാവ്യാ മാധവനെക്കുറിച്ച് പരാമർശമുണ്ട്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ആന്ത്യശാസനം. ഈ പശ്ചാത്തലത്തിലാണ് നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.
എന്നാൽ ഇവരിൽ പലരേയും കൂറുമാറ്റിക്കാൻ ദിലീപിന്‍റെ അഭിഭാഷകരടക്കം ഇടപെട്ടതിന്‍റെ ശബ്ദകേഖകളടക്കം പുറത്തുവന്നിരുന്നു. ദിലീപിനെതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും കൂറുമാറിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്. ഇവരുടെ മൊഴി മാറ്റിക്കാൻ ദീലീപടക്കമുളള കേസിലെ പ്രതികളും അവരുടെ അഭിഭാഷകരും ഇടപെട്ടതിന് കൂടുതൽ തെളിവുകൾ ശേഖരിക്കുകൂടിയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha