സംവിധായകനെതിരെ മഞ്ജുവാര്യരുടെ പരാതി.... അപവാദം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; ജീവന് ഭീഷണിയുണ്ടെന്നും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അറസ്റ്റിനിടെ ഫേസ്ബുക്ക് ലൈവില്‍ സനല്‍ കുമാര്‍

മഞ്ജു വാരിയരുടെ പരാതിയില്‍ കൊച്ചി എളമക്കരപൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ സ്‌റ്റേഷനില്‍ എത്തിച്ചു. പാറശാലയില്‍ നിന്നാണ് സനല്‍ അറസ്റ്റിലായത്. സനല്‍ കുമാര്‍ ശശിധരന്റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ തുടരുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത.
എന്നാല്‍ വിശദമായി ചോദ്യം ചെയ്യുന്ന പ്രതിയുടെ ഫോണ്‍ കൂടി പരിശോധിച്ച ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തേണ്ട കാര്യത്തില്‍ പൊലീസ് അന്തിമ തീരുമാനമെടുക്കുക.താന്‍ നിരപരാധിയാണെന്നും മഞ്ജുവിനെ ശല്യം ചെയ്തിട്ടില്ലെന്നും സനല്‍ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത്.
മഫ്തിയിലെത്തിയ പൊലീസ് സംഘം തന്നെ കസ്റ്റഡിയിലെടുക്കുന്നത് സംവിധായകന്‍ പ്രതിരോധിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. തനിക്കെതിരെ തുടര്‍ച്ചയായി സമൂഹമാധ്യമത്തിലൂടെ അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി.
നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകില്‍ ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസ് ആണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം പാറശാല മഹാദേവക്ഷേത്രത്തിന് സമീപത്തുനിന്നാണ് മഫ്തിയിലെത്തിയ പൊലീസ് സംഘം സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്.
ഇതോടെ ഫേസ്ബുക്ക് ലൈവിട്ട സനല്‍കുമാര്‍ അറസ്റ്റ് പ്രതിരോധിക്കാനായി ബഹളംവച്ചു. ജീവന് ഭീഷണിയുണ്ടെന്നും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമായിരുന്നു വാദം. പാറശാല പൊലീസെത്തിയതോടെ സനല്‍ കുമാറിനെ ബലമായി പൊലീസ് വാഹനത്തില്‍ കയറ്റി. മഞ്ജു വാര്യര്‍ നായികയായ കയറ്റം സിനിമ സംവിധാനം ചെയ്തത് സനല്‍കുമാര്‍ ശശിധരനാണ്.
സനല്‍കുമാര്‍ ശശിധരന്‍ എന്തു കൊണ്ട് മഞ്ജു വാര്യരെ ചുറ്റിപ്പറ്റി പോസ്റ്റുകള്‍ ഇടുന്നു എന്ന ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ നാല് ദിവസമായി ചര്‍ച്ചാ വിഷയമായിരുന്നു. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജുവാര്യരെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്.
എളമക്കര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് മഞ്ജു പരാതി നല്‍കിയത്. 2019 ആഗസ്റ്റ് മുതല്‍ സനല്‍കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നവെന്നാണ് പരാതി. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി.
ഇത് നിരസിച്ചതിലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യര്‍ പരാതിപ്പെടുന്നു. ഏറ്റവും ഒടുവില്‍ കയറ്റം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
https://www.facebook.com/Malayalivartha