കെ എസ് ആര്‍ ടി സിയില്‍ ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങിയതോടെ സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു

കെ എസ് ആര്‍ ടി സിയില്‍ ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങിയതോടെ സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു.
അര്‍ദ്ധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. സമരം ഒഴിവാക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജു മൂന്ന് അംഗീകൃത യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ സംഘടനകള്‍ സമരത്തിലേക്ക് നീങ്ങിയത്.
എന്നാല്‍ സമരം നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ല. ഐ.എന്‍.ടി.യു.സി. ഉള്‍പ്പെട്ട ടി.ഡി.എഫ്., ബി.എം.എസ്., എ.ഐ.ടി.യു.സി. എന്നിവരാണ് സമരത്തില്‍ ഏര്‍പ്പെട്ടത്. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരേയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകള്‍ .
സംസ്ഥാനത്ത് 93 യുണിറ്റുകളില്‍ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആര്‍ ടി സിക്ക് ഉള്ളത്. ഇതില്‍ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിച്ചേക്കും.മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നാണ് ഇന്നലെ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സംഘടനകള്‍ ആരോപിക്കുന്നത്.
ശമ്പളം ഉടന്‍ തന്നെ നല്‍കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. എന്നാല്‍ ഈ മാസം 21 ന് ശമ്പളം നല്‍കാമെന്ന് മാനേജ്‌മെന്റും മന്ത്രിയും അറിയിച്ചു. അത് അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍. തുടര്‍ന്ന് ഈ മാസം 10 ന് ശമ്പളം നല്‍കാമെന്നാണ് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ സി എം ഡി ബിജു പ്രഭാകര്‍ പറഞ്ഞു. എന്നാല്‍ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍.
ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ആത്മാര്‍ത്ഥമായ ശ്രമമില്ല. യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണം. ഇപ്പോള്‍ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കള്‍.
https://www.facebook.com/Malayalivartha