Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താൻ ഒരിക്കലും ബിജെപി സ്ഥാനാർത്ഥിയാകില്ല; താന്‍ എന്‍ഡിഎയുടെ ഭാഗമല്ല; സ്ഥാനാർത്ഥിയാകാനല്ല താന്‍ ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിച്ചത്; ഒരു ആശയം മുന്നോട്ടു വെച്ചിട്ടാണ് താൻ അവിടെനിന്ന് പോന്നത്; ഇപ്പോൾ താൻ അതിനുവേണ്ടിയുള്ള യുദ്ധത്തിലാണ്; ഇപ്പോൾ താൻ സ്ഥാനാർത്ഥിയാകുകയാണെങ്കിൽ അതിനുവേണ്ടിയാണ് എല്ലാം ചെയ്തെന്ന് തോന്നും; നിലപാട് വ്യക്തമാക്കി പി സി ജോർജ്ജ്

07 MAY 2022 09:52 AM IST
മലയാളി വാര്‍ത്ത

തൃക്കാക്കരയിലെ ഇലക്ഷൻ പ്രചരണങ്ങൾ മുറുകുകയാണ്. ഇപ്പോഴിതാ തൃക്കാക്കര ഇലക്ഷനുമായി ബന്ധപ്പെട്ട് പി സി ജോർജ്ജ് നിർണായക അഭിപ്രായങ്ങൾ രേഖപ്പെടുത്തുയിരിക്കുകയാണ്. താൻ ഒരിക്കലും സ്ഥാനാർത്ഥിയാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ എന്‍ഡിഎയുടെ ഭാഗമല്ല. സ്ഥാനാർത്ഥിയാകാനല്ല താന്‍ ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിച്ചതെന്നും പിസി ജോർജ് തറപ്പിച്ചു പറഞ്ഞു . ഒരു ആശയം മുന്നോട്ടു വെച്ചിട്ടാണ് താൻ അവിടെനിന്ന് പോന്നത്.

ഇപ്പോൾ താൻ അതിനുവേണ്ടിയുള്ള യുദ്ധത്തിലാണ്. ഇപ്പോൾ താൻ സ്ഥാനാർത്ഥിയാകുകയാണെങ്കിൽ അതിനുവേണ്ടിയാണ് എല്ലാം ചെയ്തെന്ന് തോന്നും . അങ്ങനെ ഒരു ചിത്രം വരാൻ താൻ ആഗ്രഹിക്കുന്നില്ല. ആര് നിർബന്ധിച്ചാലും ഞാന്‍ സ്ഥാനാർത്ഥിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെ കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

ഉമ തോമസ് സ്ഥാനാർത്ഥിയായി നില്‍ക്കുന്നില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. പിടി തോമസിന്‍റെ മക്കളും പറഞ്ഞു. കോൺഗ്രസ് നേതാക്കളെ അപമാനിച്ചാണ് പ്രതിപക്ഷ നേതാവ് വി‍ഡി സതീശന്‍ ഉമ തോമസിനെ സ്ഥാനാ‍ർത്ഥിയാക്കിയത്. ഡൊമനിക് പ്രസന്‍റേഷന്‍, സിമ്മി റോസ്ബെല്‍, ദീപ്തി മേരി വർഗീസ് തുടങ്ങി പലരും സ്ഥാനാർത്ഥി നിർണയത്തില്‍ തർക്കമുള്ളവരാണ് എന്നും പിസിൽ ജോർജ് ചൂണ്ടിക്കാണിച്ചു . വിഡ‍ി സതീശനെ പറ്റി മോശം അഭിപ്രായമാണ് കൃസ്ത്യന്‍ വിഭാഗങ്ങൾക്കിടയിലുള്ളത്.

പാലാ ബിഷപ്പിനെ പറ്റി സതീശന്‍ പറഞ്ഞത് പിണറായി വിജയന്‍റെ നികൃഷ്ട ജീവി പ്രയോഗത്തേക്കാൾ മോശമാണ്. വി ഡി സതീശന്‍റെ മാത്രം സ്ഥാനാർത്ഥിയെന്ന നിലയില്‍ ഉമയ്ക്ക് നഷ്ടമുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി യെ കുറിച്ച് പിസി ജോർജ് വാചാലനാകുകയാണ്. തന്‍റെ നാട്ടുകാരനാണ് ഡോ ജോ ജോസഫ്. നമ്മുടെ സ്വന്തം ആളാണ് അദ്ദേഹം .

കുടുംബം മൊത്തം കേരള കോൺഗ്രസിനൊപ്പമാണ്. എന്‍റെ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ എഫ് കുര്യന്‍ കളപ്പുരയ്ക്കല്‍ പറമ്പിലിന്‍റെ ജ്യേഷ്ഠന്‍റെ മകനാണ് ജോ ജോസഫ്. കുറച്ചു ദിവസം മുന്‍പ് ഈരാറ്റു പേട്ടയില്‍ വന്നപ്പോൾ കണ്ടിരുന്നു. അപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മതന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വേദികളിലൊന്നും അദ്ദേഹത്തെ കണ്ടിട്ടില്ല. ഡിവൈഎഫ്ഐയോ സിപിഎമ്മോ പിരിവ് ചോദിച്ച് ചെന്നപ്പോൾ കൊടുത്തുകാണുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം കൊണ്ട് ഉമ തോമസിനോട് മുട്ടി നില്‍ക്കാന്‍ സിപിഎമ്മിനാകും. പാർട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതോടെ രാഷ്ട്രീയ പോര് തന്നെയാകുമെന്നുo അദ്ദേഹം പറഞ്ഞു. ബിജെപി തൃക്കാക്കരയില്‍ വലിയ ഓളം ഉണ്ടാക്കില്ലെന്നും പിസി ജോർജ് പറഞ്ഞു. ആകെ പതിനാലായിരം വോട്ട് മാത്രമേ ബിജെപിക്ക് കഴിഞ്ഞ തവണ അവിടെ ലഭിച്ചുള്ളൂ.ബിജെപി നിർണായക ശക്തിയാകില്ല, ഇനി ആയാലേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജെപി നദ്ധയുമായി കൂടിക്കാഴ്ച നടത്തും. കണ്ടാല്‍ മിണ്ടാതെ പോകാന്‍ പറ്റില്ല പക്ഷേ കാണാനായി വന്നതും അല്ല . എല്‍ഡിഎഫ് സർക്കാറിന്‍റെ വിവരക്കേടുകൊണ്ട് പാതിരാത്രി എന്നെ പിടിച്ചുകൊണ്ടുപോയപ്പോൾ പിന്തുണയായി വന്നത് ബിജെപിയും ആർഎസ്എസുമാണ്. ആ നന്ദി എനിക്ക് അവരോടു ഉണ്ടെന്നും പിസി ജോർജ് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (11 minutes ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (19 minutes ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (21 minutes ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (26 minutes ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (2 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (4 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (4 hours ago)

Malayali Vartha Recommends