മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകത്തിലെ 25 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി... പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്
മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകത്തിലെ 25 പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്.
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴിയില്‍ സഹോദരങ്ങളും സിപിഎം പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദീന്‍, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്.
2013 നവംബറിലാണ് സംഭവം നടന്നത് . മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള സംഘമാണ് ഇരുവരെയും കൊന്നത്. ഇവരുടെ സഹോദരനായ കുഞ്ഞുമുഹമ്മദിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടായിരുന്നു. കേസിലെ നിര്‍ണായക സാക്ഷി കുഞ്ഞുമുഹമ്മദാണ്.
https://www.facebook.com/Malayalivartha