Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

വരുന്നു മഹാപ്രളയവും മേഘവിസ്‌ഫോടനവും! 2018ലെ പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്, കേരളത്തിന് വരാനിരിക്കുന്നത് ദുരിതകാലം!

16 MAY 2022 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി...

നവകേരള സൃഷ്ടിയിൽ എല്ലാ കേരളീയർക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാൻ കഴിയണം... കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN

കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്കൊല്ലം  സംസ്ഥാനത്ത് പ്രളയസാധ്യതയെന്ന പഠനങ്ങള്‍ പുറത്തുവരുന്നു. 2018 മുതല്‍ കേരളത്തില്‍  ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും  രൂക്ഷമായ ഭാവം ഇക്കൊല്ലവുമുണ്ടാകാന്‍ സാധ്യതയേറെയാണ്.  മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന്  കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ  കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിതോടെ കേരളം  ആശങ്കയുടെയും ഭീതിയുടെയും നിഴലിലാണ്.

ഏപ്രിലില്‍ തുടങ്ങിയ വേനല്‍ മഴ മേയ് പകുതിയോടെ കാലവര്‍മായി മാറുക മാത്രമല്ല മഴയുടെ തുടക്കത്തില്‍ തന്നെ പുഴകളും  ചെറിയ അണക്കെട്ടുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യവും എത്തിയിരിക്കുന്നു. ഇക്കൊല്ലം  വരാനിരിക്കുന്ന നാലു മാസവും  കേരളത്തില്‍ കനത്ത മഴയുടെയും മിന്നല്‍ പ്രളയത്തിന്റെയും സാചര്യമാണ് ആസന്നമായിരിക്കുന്നത്.

 


സംസ്ഥാനത്തെ കാലവര്‍ഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ  പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ ഒരു നിശ്ചിത സ്ഥലത്ത്  20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‌ഫോടനം മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ ഒട്ടേറെ വാശങ്ങള്‍ സൃഷ്ടിക്കും. ഇത്തരത്തില്‍ സമീപകാലത്ത് കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലുകളില്‍ 150 പേരാണ് വിവിധ ജില്ലകളിലായി മരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തില്‍ വിസ്‌ഫോടനത്തിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങള്‍ ആണ്.  മണ്‍സൂണ്‍ കാലയളവില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ലഭിക്കുന്ന മഴയുടെ സ്വഭാവത്തില്‍ വ്യതിയാനം വന്നതായാണ് ഏറ്റവും പുതിയ കാലാവസ്ഥാ  പഠനം. ഉയര്‍ന്ന സംവഹനശേഷിയുള്ള കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ക്രമാനുഗതമായി കൂടുന്നതാണ് ഇതിനു കാരണം. ഇത് കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ മഴ കനക്കാന്‍  ഇടയാക്കും.


അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നില്‍. ഇതനുസരിച്ച് കടല്‍ ജലനിരക്ക് അതിവേഗം വര്‍ധിക്കാനും തീരപ്രദേശങ്ങളെ കടല്‍ വിഴുങ്ങാനും സാധ്യതയുണ്ട്. വിദേശ സര്‍വകലാശാലകളിലെ അധ്യാപരും ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന വിദഗ്ധരുമായി  സഹകരിച്ചാണ് കുസാറ്റ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മേഘങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്നതോടെ മേഘപാളികളില്‍ രൂപപ്പെടുന്ന ഐസിന്റെ സാന്നിധ്യത്തില്‍ മഴരൂപീകരണ പ്രക്രിയ ത്വരിതപ്പെടുകയും മഴവെള്ളത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്യുന്നതായി കുസാറ്റ് നടത്തിയ  പഠനത്തില്‍ വ്യക്തമായി. കൂമ്പാരമേഘങ്ങളുടെ മാറ്റം കൂടുതലും കാണുന്നത് കേരളത്തോടുചേര്‍ന്നുള്ള കടല്‍ത്തീരത്താണ്.  


കേരളത്തില്‍  എല്ലാ വര്‍ഷവും വന്‍പ്രളയത്തിലും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതയാണ് പുറത്തുവരുന്നത്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ അപ്രതീക്ഷിതമായി തുറന്നുവിടുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കേണ്ടിവരും.

മേഘവിസ്‌ഫോടനത്തിനു സൂചനകള്‍ നല്‍കി   തെക്കന്‍ കര്‍ണാടകത്തിനു  മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടിരിക്കുന്നു.  ഇതിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചുവെന്നും വരുംദിവസങ്ങളില്‍ എല്ലാ ജില്ലകളിലും  കനത്ത മഴ തുടരാന്‍ കാരണമായേക്കുമെന്നും   മുന്നറിയിപ്പ് നല്‍കുന്നു. വെള്ളിയാഴ്ച വരെ ശക്തമായ മഴയും ചിലയിടങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടാകുമെന്നാണ് മുന്നറിയിപ്പുകള്‍.


തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വരാനിരിക്കുന്ന മണിക്കൂറുകളില്‍  എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്.

മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇത്തവണ അധികം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.  സാധാരണ ജൂണ്‍ ആദ്യവാരമാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്    ഇക്കുറി നേരത്തെ കാലവര്‍ഷം എത്തുകയാണ്. നാളെ വരെ വരെ കേരളത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.


കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.തെക്ക് ആന്‍ഡമാന്‍ കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

2018 ആഗസ്തില്‍ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം കൂമ്പാരമേഘങ്ങളും തുടര്‍ന്നുണ്ടായ ലഘു മേഘവിസ്ഫോടനവും ആണെന്നാണ് മുന്‍പഠനങ്ങള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ മേഘവിസ്ഫോടനങ്ങള്‍ക്ക് കാരണമായിത്തീരുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്തുണ്ടാകുന്നത്. മഴയുടെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വര്‍ധിക്കുന്നതും ഇതിന്റെ സൂചകങ്ങളാണ്. അറബിക്കടലിന്റെ ഉപരിതലത്തില്‍ ആശങ്കാവഹമായി വര്‍ധിച്ചുവരുന്ന താപനില, തീരത്തോട് ചേര്‍ന്നുള്ള ദക്ഷിണേഷ്യന്‍ സമ്മര്‍-മണ്‍സൂണ്‍ പ്രവാഹം, ഇതിനോട് അനുബന്ധിച്ച തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗവര്‍ധന എന്നിവ മഴയുടെ ഘടനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (22 minutes ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (24 minutes ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (28 minutes ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (36 minutes ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (55 minutes ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (1 hour ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (1 hour ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (1 hour ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (2 hours ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (2 hours ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (2 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (2 hours ago)

പവന് 5240 രൂപയുടെ കുറവ്  (2 hours ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends