കെ റെയില്‍ മഞ്ഞ കുറ്റി കല്ലിടല്‍ നിറുത്തിയ കേരള സർക്കാർ തീരുമാനത്തിന് അഭിനന്ദനങ്ങൾ; കല്ലിടലിനു എതിരെ അല്ല ജനങ്ങളുടെ പ്രതിക്ഷേധം ഉണ്ടായത്; കെ റയിലിന് എതിരെയാണ് പ്രതിക്ഷേധം ഉണ്ടായത്; പക്ഷെ ഈ മഞ്ഞ കുറ്റിയുടെ നിരോധനത്തിലൂടെ താത്കാലികമായി പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കുവാനും തൃക്കാക്കരയിൽ ആത്മ വിശ്വാസത്തോടെ വോട്ടർമാരെ കാണുന്നതിനും ഇടതു മുന്നണിക്ക് ഗുണകരമാകും; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

തന്റെതായ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയപരമായും കായികപരമായും സാമൂഹികപരവുമായുള്ള എല്ലാ കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു വിഷയത്തെ കുറിച്ച് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ : പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കെ റെയില്‍ മഞ്ഞ കുറ്റി കല്ലിടല്‍ നിറുത്തിയ കേരള സർക്കാർ തീരുമാനത്തിന് അഭിനന്ദനങ്ങൾ . തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഈ പുതിയ തീരുമാനം ഇടതിന് ഗുണം ചെയ്‌തേക്കും . മഞ്ഞ കുറ്റിക്ക് പകരം ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിചാകും സർവ്വേ നടത്തുക. കല്ലിടലുമായി ബന്ധപ്പെട്ട വൻ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും പൊലീസുമായുള്ള സംഘര്‍ഷങ്ങൾക്കും പിന്നാലെയാണ് പുതിയ തീരുമാനം. സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും സര്‍വേ തുടരുമെന്നും കെ റയിൽ ഉടനെ യാഥാർഥ്യം ആകുമെന്നുമാണ് സർക്കാർ പക്ഷം .
കല്ലിടലിനു എതിരെ അല്ല ജനങ്ങളുടെ പ്രതിക്ഷേധം ഉണ്ടായത്. കെ റയിലിന് എതിരെയാണ് പ്രതിക്ഷേധം ഉണ്ടായത് . പക്ഷെ ഈ മഞ്ഞ കുറ്റിയുടെ നിരോധനത്തിലൂടെ താത്കാലികമായി പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കുവാനും, തൃക്കാക്കരയിൽ ആത്മ വിശ്വാസത്തോടെ വോട്ടർമാരെ കാണുന്നതിനും ഇടതു മുന്നണിക്ക് ഗുണകരമാകും. ഇനി പ്രതിപക്ഷം കെ റയിൽ എതിരെ എന്ന് പറഞ്ഞു വോട്ട് ചോദിക്കുമോ എന്നാണു ഞാൻ ആലോചിക്കുന്നത്. (വാൽകഷ്ണം.. അകാലത്തിൽ പൊലിഞ്ഞ കെ മഞ്ഞ കുറ്റിക്കു, ആദരാഞ്ജലികൾ ..) (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല).
https://www.facebook.com/Malayalivartha