പെണ്‍കുട്ടികളുടെ കായികപരിശീലന സമയത്ത് നിര്‍ബന്ധമായും വനിതാ പരിശീലകരുടെയോ ഏതെങ്കിലും അധ്യാപികയുടെയോ മേല്‍നോട്ടം ഉറപ്പാക്കണം.... സംസ്ഥാനത്തെ സ്‌കൂളുകളില്‍ കായികവിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മിഷന്റെ ഉത്തരവ്

. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടിവരുന്ന സ്ഥാനങ്ങളില്‍ നിയമിക്കരുത്. പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂര്‍ണമായും വനിതാജീവനക്കാരുടെ നിയന്ത്രണത്തിലാകണം.
രാത്രിയില്‍ പുരുഷ പരിശീലകര്‍ പരിശീലനം നല്‍കുമ്പോള്‍ അധ്യാപികമാരുടെ സാന്നിധ്യം ഉറപ്പാക്കണം.കായികപരിശീലകന്‍ കുട്ടികളോട് ശിശുസൗഹാര്‍ദപരമായി പെരുമാറേണ്ടതാണ്. നിയമലംഘനം ബോധ്യപ്പെട്ടാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ വകുപ്പുതല നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.
ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളും പാലിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ അംഗം ബി. ബബിത നിര്‍ദേശം നല്‍കി.
ഏതെങ്കിലും വ്യക്തിക്കെതിരേ ലൈംഗികാതിക്രമ പരാതി ലഭിച്ചാല്‍ ഉടന്‍ പോലീസിനു കൈമാറണം. ശുപാര്‍ശകളില്‍ അധികാരികള്‍ സ്വീകരിച്ച നടപടി രണ്ടുമാസത്തിനകം കമ്മിഷനെ അറിയിക്കാനും ഉത്തരവില്‍ നിര്‍ദേശം .
"
https://www.facebook.com/Malayalivartha