തമിഴ്നാട്ടിലെ ആദ്യത്തെ കഴുതഫാമിന്റെ ഉടമ; ബെംഗളൂരുവിലെ ഒരു സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാണക്കമ്പനിക്ക് മൊത്തമായി കഴുതപ്പാല്‍ നല്‍കുന്നു; കഴുതപ്പാലുമായി യൂറോപ്യന്‍വിപണിയില്‍ ശക്തി മുറുക്കാനുള്ള പദ്ധതിയുമായി തിരുനെല്‍വേലിക്കാരൻ ബാബു

അധ്യാപകരുടെ 'കഴുതേ' എന്നു പരിഹാസ ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവർ ആയിരിക്കും നമ്മിലെ പലരും അല്ലേ? ബാബു എന്ന വ്യക്തിയും അത്തരത്തിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ കഴുതകളാണ് ബാബുവിന്റെ ജീവിതോപാധി. പഠനം പാതിവഴിയിലാക്കിയ തിരുനെല്‍വേലിക്കാരനായ ബാബുവിന് ഇപ്പോള്‍ കഴുതകളാണ് കൂട്ട്.
തമിഴ്നാട്ടിലെ ആദ്യത്തെ കഴുതഫാമിന്റെ ഉടമയാണ് ബാബു. 17 ഏക്കറിൽ വീടിനടുത്തായിട്ടാണ് ഫാം സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിലെ ഒരു സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാണക്കമ്പനിക്ക് മൊത്തമായി കഴുതപ്പാല്‍ നല്‍കുകയാണ്. ബാബു പറയുന്നത് ഒരു ലിറ്റര്‍ കഴുതപ്പാലിന് തനിക്ക് 7000 രൂപ ലഭിക്കുന്നുണ്ടെന്നാണ്.കഴുതപ്പാലുമായി യൂറോപ്യന്‍വിപണിയില്‍ ശക്തി മുറുക്കാനുള്ള പ്ലാനിലാണ് ഇദ്ദേഹം.
തമിഴ്നാട്ടിലെ നാടന്‍കഴുതകൾ ഗുജറാത്തിലെ ഹലാരികഴുതകൾ മഹാരാഷ്ട്രയിലെ കത്തിയവാടി കഴുതകൾ എന്നിങ്ങനെ ഫാമില്‍ 100 കഴുതകളുണ്ട്. എണ്ണം ആയിരമാക്കുകയും ചെയ്യും. 17 ഏക്കറില്‍ 12 ഏക്കര്‍ സ്ഥലത്ത് റാഗി, ചോളം തുടങ്ങിയ തീറ്റകള്‍ കൃഷിചെയ്യുന്നുണ്ട്. ബാക്കി അഞ്ചേക്കറിൽ കഴുതവളര്‍ത്തല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നു. കുടുംബാംഗങ്ങളില്‍ പലര്‍ക്കും ബാബു ജോലിനല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha