ശബരിമലയില്‍ പതിനെട്ടാം പടിക്ക് മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിന് തുടക്കമായി.... മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയേക്കും, ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയായി ഉപയോഗിക്കാനും അല്ലാത്ത സമയം മടക്കി വയ്ക്കാനും പറ്റുന്ന വിധത്തിലാണ് ഡിസൈന്‍

പതിനെട്ടാംപടിക്കു മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനു തുടക്കം. 3 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് കരുതുന്നു. ഉഷഃപൂജയ്ക്കു ശേഷം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണു ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്നു പതിനെട്ടാംപടിക്കല്‍ എത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ നിലവിളക്ക് കൊളുത്തി നിര്‍മ്മാണത്തിനു തുടക്കം കുറിച്ചു.
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി, മേല്‍ക്കൂര നിര്‍മ്മിച്ചു നല്‍കുന്ന വിശ്വ സമുദ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് രാമയ്യ, അംഗം പി.എം.തങ്കപ്പന്‍, ചീഫ് എന്‍ജിനീയര്‍ ജി.കൃഷ്ണകുമാര്‍, കോ ഓര്‍ഡിനേറ്റര്‍ കെ.റെജികുമാര്‍ എന്നിവരും പങ്കെടുത്തു.
ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയായി ഉപയോഗിക്കാനും അല്ലാത്ത സമയം മടക്കി വയ്ക്കാനും പറ്റുന്ന വിധത്തിലാണു ഡിസൈന്‍. ദീപാരാധനയ്ക്കു ശേഷം നടന്ന പടിപൂജ കണ്ടുതൊഴാന്‍ ആയിരങ്ങളാണ് ഇന്നലെ ശബരിമലയിലെത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
ഓരോ പടിയിലും കുടികൊള്ളുന്ന മല ദൈവങ്ങള്‍ക്കു പൂജ കഴിച്ചു. മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു.ഇന്നലെ കളഭാഭിഷേകവും ഉണ്ടായിരുന്നു.
അതേസമയം തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചിട്ടും നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസിന് ആവശ്യത്തിനു കെഎസ്ആര്‍ടിസി ബസ് ഇല്ലാത്തത് അയ്യപ്പന്മാരെ വല്ലാതെ വലച്ചു. പുലര്‍ച്ചെ 5ന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തേണ്ട ഭക്തര്‍ക്ക് രണ്ടു മണിക്കൂറോളം നിലയ്ക്കല്‍ കാത്തുനില്‍ക്കേണ്ടിവന്നു. ദര്‍ശനം കഴിഞ്ഞു പമ്പയില്‍ എത്തിയപ്പോള്‍ നിലയ്ക്കലേക്കു മടങ്ങാനും ബസ് ആവശ്യത്തിനില്ലായിരുന്നു.
"
https://www.facebook.com/Malayalivartha