നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഓട്ടോ യാത്രികന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഓട്ടോ യാത്രികന് ദാരുണാന്ത്യം. പാലായിലെ പൈകയിലാണ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയത്.
ഓട്ടോ യാത്രികനായ പാലാ ഭരണങ്ങാനം സ്വദേശിയായ ലാലിച്ചന്‍ ആണ് മരിച്ചത്. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ രമേശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10.30 ഓടെ പൈക പള്ളിക്ക് മുന്നില്‍ വച്ചായിരുന്നു അപകടം നടന്നത്. ഓട്ടോറിക്ഷ ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നു രണ്ടു പേരെയും പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല.
" f
https://www.facebook.com/Malayalivartha