വീട്ടിലേക്ക് പാലും വാങ്ങി വരവേ ചെന്നു പെട്ടത് കാട്ടാനയുടെ മുന്നില്‍..... ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും വിടാതെ പിന്തുടര്‍ന്ന് ആന, ഒടുവില്‍ സംഭവിച്ചത്

വീട്ടിലേക്ക് പാലും വാങ്ങി വരവേ ചെന്നു പെട്ടത് കാട്ടാനയുടെ മുന്നില്‍..... ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും വിടാതെ പിന്തുടര്‍ന്ന്് ആന, ഒടുവില്‍ സംഭവിച്ചത്
ആര്യങ്കാവ് അമ്പനാട് തേയിലത്തോട്ടത്തിലെ സൂപ്പര്‍വൈസറായ ഗണേശനിത് രണ്ടാംജന്മം. കയ്യെത്തും ദൂരത്തില്‍ വരെയെത്തിയ കാട്ടാനയില്‍നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്.
മെത്താപ്പ് ഡിവിഷനില്‍ നിന്ന് വീട്ടിലേക്ക് പാലും വാങ്ങി ബൈക്കില്‍ പോകവേ പന്നീര്‍കൊയ്യാവളവില്‍ എതിര്‍ഭാഗത്തുനിന്ന് അമ്പനാട് - തെങ്കാശി ബസ് വരുന്നുണ്ടായിരുന്നു. ബസ്സിന് സൈഡ് കൊടുക്കാനായി ബൈക്ക് നിര്‍ത്തിയതും മുകള്‍ ഭാഗത്തു നിന്ന് കാട്ടാന പാഞ്ഞടുത്തു. തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് ഗണേഷന്‍ ഓടിയെങ്കിലും എന്നാല്‍ ആന വിടാതെ പിന്തുടര്‍ന്നു.
തുടര്‍ന്ന് റോഡിനോട് ചേര്‍ന്ന കമ്പിവേലി ചാടി മറികടന്ന് പത്തടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലെ കുഴിയിലേക്ക് ഓറ്റച്ചാട്ടം. ശേഷം തേയിലക്കാട്ടില്‍ പതുങ്ങിയിരുന്നതിനാല്‍ കാട്ടാന പിന്‍മാറി. ഇതിനിടയില്‍ ബസ്സിലുള്ളവര്‍ ഒച്ചവയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന്എസ്റ്റേറ്റ് ജീവനക്കാര്‍ ഗണേശനെ തേയിലക്കാട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗണേഷന്റെ കാലിന് പരിക്കു പറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha