മഴക്കെടുതികള്‍ നേരിടാന്‍ അഗ്നിശമന സേനാ വിഭാഗം ശക്തം; അപകട മേഖലകളിലെ നിരീക്ഷണത്തിനായി ഇത്തവണ ഡ്രോണും! വെള്ളക്കെട്ടുകളിലും നദികളിലും ഇറങ്ങരുത്, മുന്നറിയിപ്പ് നൽകി ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ
സംസ്ഥാനത്ത് മഴക്കെടുതികള്‍ നേരിടാന്‍ അഗ്നിശമന സേനാ വിഭാഗം ശക്തമെന്ന് വ്യക്തമാക്കി മേധാവി ബി. സന്ധ്യ. അപകട മേഖലകളിലെ നിരീക്ഷണത്തിനായി തന്നെ ഇത്തവണ ഡ്രോണും ഉപയോഗിക്കുന്നതായിരിക്കും. വെള്ളക്കെട്ടുകളിലും നദികളിലും ഇറങ്ങരുതെന്ന മുന്നറിയിപ്പും ഫയർഫോഴ്സ് മേധാവി നൽകുകയുണ്ടായി.
അതോടൊപ്പം തന്നെ പതിവിലും നേരത്തെ കാലവര്‍ഷം എത്തുമെന്ന മുന്നറിയിപ്പും അതിനും മുന്നേ മഴ ശക്തമായ സാഹചര്യവും നിലനില്‍ക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയാറെടുപ്പുകളിലേക്ക് ഫയര്‍ഫോഴ്സ് കടന്നത് തന്നെ.
അങ്ങനെ മുന്നൂറിലധികം സ്കൂബാ ടീമിനെയും എണ്‍പതിലേറെ റബര്‍ ബോട്ടുകളും ഫയര്‍ ഫോഴ്സ് തയാറാക്കി. ഇതിനൊപ്പം തന്നെ ഇത്തവണ ആദ്യമായി ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തുകയും ചെയ്യും. ജീവനക്കാര്‍ക്കൊപ്പം പതിനയ്യായിരത്തോളം വരുന്ന പരിശീലനം ലഭിച്ച സിവില്‍ ഡിഫന്‍സ് അംഗങ്ങളെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനാണ് ഇവരുടെ തീരുമാനം. മഴയായതോടെ മുങ്ങിമരണങ്ങളും വര്‍ധിക്കുകയുണ്ടായി . അതിനെതിരായ ജാഗ്രതാ നിര്‍ദേശവും ഫയര്‍ ഫോഴ്സ് മുന്നോട്ട് വയ്ക്കുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha